അരിമ്പൂര്‍ പ്രീമിയര്‍ ലീഗ് കിരീടം റൈഡേഴ്‌സ് വെളുത്തൂരിന്
പത്ത് പന്തില്‍ നാല് സിക്‌സും രണ്ട് ഫോറും സഹിതം 34 റണ്‍സുമായി പുറത്താകാതെ നിന്ന അരുണ്‍ മേനോനാണ് ഫൈനലിലെ താരം
പതിനാലാമത് അരിമ്പൂര്‍ പ്രീമിയര്‍ ലീഗിന് സമാപനം. ഫൈനലില്‍ എംസിസി മനക്കൊടിയെ ആറ് വിക്കറ്റിന് തകര്‍ത്ത് റൈഡേഴ്‌സ് വെളുത്തൂര്‍ കിരീടം ചൂടി. ആദ്യം ബാറ്റ് ചെയ്ത എംസിസി മനക്കൊടി നിശ്ചിത ആറ് ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സ് നേടിയപ്പോള്‍ വെറും 3.4 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി റൈഡേഴ്‌സ് വിജയലക്ഷ്യത്തിലെത്തി. പത്ത് പന്തില്‍ നാല് സിക്‌സും രണ്ട് ഫോറും സഹിതം 34 റണ്‍സുമായി പുറത്താകാതെ നിന്ന അരുണ്‍ മേനോനാണ് ഫൈനലിലെ താരം. റൈഡേഴ്‌സ് വെളുത്തൂരിലെ തന്നെ ശരത്ത് ലാലിനെ ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുത്തു. പഞ്ചായത്തിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് പ്രോത്സാഹനം നല്‍കുകയെന്ന ലക്ഷ്യത്തോടെ വര്‍ഷംതോറും നടത്തിവരുന്ന അരിമ്പൂര്‍ പ്രീമിയര്‍ ലീഗിന് ഇത്തവണ ആതിഥേയത്വം വഹിച്ചത് യങ്‌സ്റ്റേഴ്‌സ് അരിമ്പൂര്‍ ക്ലബാണ്.