2024ൽ കളിച്ച 18 മത്സരങ്ങളിൽ നിന്നും 36 വിക്കറ്റ്, ഐസിസിയുടെ ടി20 ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം അർഷദീപ് സിങ്ങിന്

അഭിറാം മനോഹർ
ഞായര്‍, 26 ജനുവരി 2025 (10:04 IST)
രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ടി20 താരമായി ഇന്ത്യന്‍ പേസര്‍ അര്‍ഷദീപ് സിങ്. 2024ല്‍ കളിച്ച 18 ടി20 മത്സരങ്ങളില്‍ നിന്നും 36 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ടി20 ലോകകിരീടം നേടിയ ഇന്ത്യന്‍ ടീമിലും താരം അംഗമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഐസിസി ടി20 ടീമിലും അര്‍ഷദീപ് ഇടം പിടിച്ചിരുന്നു.
 
പവര്‍ പ്ലേയിലും ഡെത്ത് ഓവറുകളിലും പുലര്‍ത്തുന്ന അസാധാരണമായ മികവാണ് അര്‍ഷദീപിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ടി20 ലോകകപ്പ് ഫൈനല്‍ മത്സരത്തിലടക്കം താരത്തിന്റെ പ്രകടനം നിര്‍ണായകമായിരുന്നു. മത്സരത്തില്‍ നിര്‍ണായകമായ പത്തൊമ്പതാം ഓവര്‍ എറിഞ്ഞത് അര്‍ഷദീപായിരുന്നു. നേരത്തെ ഐസിസി പ്രഖ്യാപിച്ച 2024ലെ ടി20 ഇലവനിലും അര്‍ഷദീപ് ഇടം നേടിയിരുന്നു. ഇന്ത്യയില്‍ നിന്നും രോഹിത് ശര്‍മയും ജസ്പ്രീത് ബുമ്രയുമാണ് അര്‍ഷദീപിന് പുറമെ പട്ടികയില്‍ ഇടം നേടിയ ഇന്ത്യന്‍ താരങ്ങള്‍
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs Southafrica: ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണക്കേടിനരികെ ഇന്ത്യയും ഗംഭീറും, ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇനി പ്രതീക്ഷ സമനില മാത്രം

Gautam Gambhir: 'ഇനിയും നാണംകെടുത്താതെ ഇറങ്ങിപ്പോകൂ'; ഗംഭീറിനെതിരെ ആരാധകര്‍

പരിക്കിന് മാറ്റമില്ല, ഹേസൽവുഡിന് ആഷസ് പൂർണമായി നഷ്ടമായേക്കും

ഏകദിനത്തിൽ സഞ്ജുവിനെ തഴഞ്ഞത് തെറ്റ്, വിമർശനവുമായി അനിൽ കുംബ്ലെ

ചിലപ്പോള്‍ മൂന്നാമന്‍, ചിലപ്പോള്‍ എട്ടാമന്‍,ഒമ്പതാമനായും ഇറങ്ങി!, ഗംഭീറിന്റെ തട്ടികളി തുടരുന്നു, ടെസ്റ്റിലെ ഇര വാഷിങ്ങ്ടണ്‍ സുന്ദര്‍

അടുത്ത ലേഖനം
Show comments