Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐസിസിയുടെ 2024ലെ ഏകദിന ഇലവൻ, ഇന്ത്യൻ പുരുഷടീമിൽ നിന്നും ഒരാളില്ല, വനിതാ ടീമിൽ നിന്നും 2 പേർ

ഐസിസിയുടെ 2024ലെ ഏകദിന ഇലവൻ, ഇന്ത്യൻ പുരുഷടീമിൽ നിന്നും ഒരാളില്ല, വനിതാ ടീമിൽ നിന്നും 2 പേർ

അഭിറാം മനോഹർ

, വെള്ളി, 24 ജനുവരി 2025 (17:06 IST)
2024ലെ ഐസിസിയുടെ വനിതാ ഏകദിന ടീമില്‍ ഇടം നേടി ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ സ്മൃതി മന്ദാനയും ഓള്‍ റൗണ്ടര്‍ ദീപ്തി ശര്‍മയും. അതേസമയം പുരുഷന്മാരുടെ ഇലവനില്‍ ഒരൊറ്റ ഇന്ത്യന്‍ താരം പോലും ഇടം പിടിച്ചില്ല. ശ്രീലങ്ക, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും താരങ്ങള്‍ ഇടം നേടിയപ്പോഴാണ് ഒരു ഇന്ത്യന്‍ പുരുഷതാരത്തിന് പോലും ഐസിസി ഇലവനില്‍ എത്താന്‍ സാധിക്കാതെ പോയത്.
 
 കഴിഞ്ഞ വര്‍ഷം 13 മത്സരങ്ങളില്‍ നിന്നും 747 റണ്‍സാണ് സ്മൃതി മന്ദാന അടിച്ചെടുത്തത്. കഴിഞ്ഞ വര്‍ഷത്തെ ഐസിസിയുടെ മികച്ച ഏകദിന താരത്തിനായുള്ള മത്സരത്തിലും സ്മൃതി മുന്‍പന്തിയിലുണ്ട്. അതേസമയം ദീപ്തി ശര്‍മ 13 മത്സരങ്ങളില്‍ നിന്നും 186 റണ്‍സും 24 വിക്കറ്റുകളുമാണ് ഇന്ത്യയ്ക്കായി നേടിയത്. പുരുഷവിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യ വെറും 3 ഏകദിനങ്ങളാണ് കളിച്ചത്. ഇതാണ് ഐസിസി പുരുഷ ടീമില്‍ ആര്‍ക്കും ഇടം നേടാനാവാതെ പോയതിന് കാരണമായത്.
 
 2024ലെ ഐസിസിയുടെ വനിതാ ഏകദിന ടീം: സ്മൃതി മന്ദാന, ലോറ വോള്‍വാര്‍ട്ട്(ക്യാപ്റ്റന്‍), ചമരി അട്ടപ്പട്ടു, ഹെയ്ലി മാത്യൂസ്, മാരിസാന്‍ കാപ്പ്, ആഷ്‌ലെഗ് ഗാര്‍ഡ്‌നര്‍, ആന്നബെല്‍ സതര്‍ലന്‍ഡ്, ആമി ജോണ്‍സ്, ദീപ്തി ശര്‍മ, സോഫീ എക്കിള്‍സ്റ്റോണ്‍, കേറ്റ് ക്രോസ്
 
2024ലെ ഐസിസിയുടെ പുരുഷ ഏകദിന ടീം:സൈം അയൂബ്, ചരിത് അസലങ്ക(ക്യാപ്റ്റന്‍) റഹ്മാനുള്ള ഗുര്‍ബാസ്, പതും നിസങ്ക, കുശാല്‍ മെന്‍ഡില്‍,ഷെര്‍ഫെയ്ന്‍ റുതര്‍ഫോര്‍ഡ്, അഷ്മത്തുള്ള ഒമര്‍സായ്, വാനിന്ദു ഹസരങ്ക, ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റൗഫ്, എ എം ഗാന്‍സഫര്‍
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊൽക്കത്തയിൽ ഇന്ത്യ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു, അടുത്ത കളിയിൽ 40-6 എന്ന നിലയിലേക്ക് വീഴും: ജോഫ്ര ആർച്ചർ