Select Your Language

Notifications

webdunia
webdunia
webdunia
webdunia

Arshdeep Singh: അന്ന് സ്റ്റംപ് എറിഞ്ഞൊടിച്ചപ്പോള്‍ എന്തൊരു നെഗളിപ്പ് ആയിരുന്നു, ഇപ്പോള്‍ പലിശ സഹിതം കിട്ടിയില്ലേ; അര്‍ഷ്ദീപ് സിങ്ങിന് ട്രോള്‍ മഴ

തിലകിന്റെ മിഡില്‍ സ്റ്റംപ് എറിഞ്ഞ് ഒടിക്കുകയാണ് അര്‍ഷ്ദീപ് അന്ന് ചെയ്തത്

Arshdeep Singh: അന്ന് സ്റ്റംപ് എറിഞ്ഞൊടിച്ചപ്പോള്‍ എന്തൊരു നെഗളിപ്പ് ആയിരുന്നു, ഇപ്പോള്‍ പലിശ സഹിതം കിട്ടിയില്ലേ; അര്‍ഷ്ദീപ് സിങ്ങിന് ട്രോള്‍ മഴ
, വ്യാഴം, 4 മെയ് 2023 (09:40 IST)
Arshdeep Singh: പകരംവീട്ടല്‍ എന്നൊക്കെ പറഞ്ഞാല്‍ ഇതാണ് പകരംവീട്ടല്‍. തനിക്കുണ്ടാക്കിയ നാണക്കേടിന് പലിശ സഹിതം മറുപടി നല്‍കി മുംബൈ ഇന്ത്യന്‍സ് താരം തിലക് വര്‍മ. പഞ്ചാബ് കിങ്‌സ് താരം അര്‍ഷ്ദീപ് സിങ്ങാണ് തിലകിന്റെ ബാറ്റിന്റെ ചൂടറിഞ്ഞത്. ഈ സീസണില്‍ പഞ്ചാബും മുംബൈയും ആദ്യം ഏറ്റുമുട്ടിയപ്പോള്‍ ജയം പഞ്ചാബിനൊപ്പമായിരുന്നു. മാത്രമല്ല തിലക് വര്‍മയെ അവസാന ഓവറില്‍ ബൗള്‍ഡ് ആക്കിയത് അര്‍ഷ്ദീപ് സിങ്ങാണ്. 
 
തിലകിന്റെ മിഡില്‍ സ്റ്റംപ് എറിഞ്ഞ് ഒടിക്കുകയാണ് അര്‍ഷ്ദീപ് അന്ന് ചെയ്തത്. തകര്‍ന്ന മിഡില്‍ സ്റ്റംപ് നോക്കി തലതാഴ്ത്തി പുറത്തുപോകുന്ന തിലക് വര്‍മയെ ആരാധകര്‍ക്ക് ഇന്നും ഓര്‍മയുണ്ട്. എന്നാല്‍ അതിനു മറുപടി കൊടുക്കാന്‍ അവസരം നോക്കിയിരിക്കുകയായിരുന്നു തിലക്. സീസണില്‍ രണ്ടാം തവണ ഏറ്റുമുട്ടിയപ്പോള്‍ അര്‍ഷ്ദീപിന് വയറുനിറച്ച് ബൗണ്ടറി കൊടുത്താണ് തിലക് വര്‍മ യാത്രയാക്കിയത്. 
 
17-ാം ഓവറില്‍ രണ്ട് സിക്‌സും ഒരു ഫോറും, 19-ാം ഓവറില്‍ മുംബൈയെ വിജയത്തിലെത്തിച്ച 102 മീറ്റര്‍ പടുകൂറ്റന്‍ സിക്‌സും ! അര്‍ഷ്ദീപ് സിങ്ങിനെ കണ്ണുതള്ളി തിലക് വര്‍മയുടെ അടി കണ്ട്. 3.5 ഓവറില്‍ അര്‍ഷ്ദീപ് ഇന്നലെ വഴങ്ങിയത് 66 റണ്‍സ് ! അര്‍ഷ്ദീപിനെ തിരഞ്ഞുപിടിച്ച് അടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മുംബൈ ബാറ്റര്‍മാര്‍ ഇന്നലെ കളം നിറഞ്ഞത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Rohit Sharma: ഈ രോഹിത്തിനെ വിരാട് കോലിയുമായി താരതമ്യം ചെയ്യാന്‍ നാണമുണ്ടോ? കണക്കുകള്‍ നിരത്തി ആരാധകര്‍