Select Your Language

Notifications

webdunia
webdunia
webdunia
webdunia

Rohit Sharma: ഹിറ്റ്മാന്‍ അല്ല ഇത് വെറും ഡക്ക്മാന്‍; നാണക്കേടിന്റെ റെക്കോര്‍ഡുമായി രോഹിത് ശര്‍മ

ഇത് 15-ാം തവണയാണ് രോഹിത് ഐപിഎല്ലില്‍ ഡക്കിന് പുറത്താകുന്നത്

Rohit Sharma most ducks in IPL
, വ്യാഴം, 4 മെയ് 2023 (08:30 IST)
Rohit Sharma: 2023 ഐപിഎല്‍ സീസണ്‍ രോഹിത് ശര്‍മയെ സംബന്ധിച്ചിടുത്തോളം കരിയറിലെ ഏറ്റവും മോശം കാലഘട്ടമാണ്. രോഹിത്തിന് ബാറ്റിങ്ങില്‍ പിഴവുകളുടെ ഘോഷയാത്രയാണ്. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ജയിച്ചെങ്കിലും രോഹിത്തിന്റെ മോശം ഫോം ആരാധകരെ വലിയ രീതിയില്‍ നിരാശപ്പെടുത്തുന്നുണ്ട്. മൂന്ന് പന്തുകള്‍ നേരിട്ട രോഹിത് പൂജ്യത്തിനാണ് പുറത്തായത്. ഈ പുറത്താകലിലൂടെ നാണക്കേടിന്റെ റെക്കോര്‍ഡും രോഹിത് സ്വന്തമാക്കി. 
 
ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ ഡക്കിന് പുറത്തായ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് രോഹിത് എത്തിയിരിക്കുകയാണ്. ഇത് 15-ാം തവണയാണ് രോഹിത് ഐപിഎല്ലില്‍ ഡക്കിന് പുറത്താകുന്നത്. ദിനേശ് കാര്‍ത്തിക്ക്, സുനില്‍ നരെയ്ന്‍, മന്ദീപ് സിങ് എന്നിവരാണ് രോഹിത്തിനൊപ്പം ഈ നാണക്കേടിന്റെ റെക്കോര്‍ഡ് പങ്കുവയ്ക്കുന്ന മറ്റ് താരങ്ങള്‍. ഇവരും ഐപിഎല്ലില്‍ 15 തവണ ഡക്കിന് പുറത്തായിട്ടുണ്ട്. 
 
ഈ സീസണില്‍ നാല് തവണയാണ് രോഹിത് ഒറ്റയക്കത്തിനു പുറത്തായിട്ടുള്ളത്. ഒന്‍പത് കളികളില്‍ നിന്ന് 184 റണ്‍സ് മാത്രമാണ് ഈ സീസണിലെ രോഹിത്തിന്റെ സമ്പാദ്യം. ഫീല്‍ഡിങ്ങിലും രോഹിത് ടീമിന് ബാധ്യതയാകുകയാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റയലിന് തോൽവി, കിരീടത്തിന് ഒരു വിജയം മാത്രമകലെ ബാഴ്സലോണ