ആഷസില്‍ വീണ്ടും ഇംഗ്ലണ്ടിനെ ചുരുട്ടിക്കെട്ടി ഓസീസ്; ജയം 120 റൺസിന്

ആഷസിൽ ഓസീസിന് ജയം

Webdunia
ബുധന്‍, 6 ഡിസം‌ബര്‍ 2017 (11:49 IST)
ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലും തകര്‍പ്പന്‍ ജയവുമായി ഓസ്ട്രേലി. 120 റണ്‍സിന്റെ ഉജ്ജ്വല വിജയമാണ് അവര്‍ നേടിയത്. കളിയുടെ അവസാന ദിനം ഇംഗ്ലണ്ടിന്റെ മധ്യനിരയും വാലറ്റവും പൊരുതാൻ മറന്നതോടെയാണ് ഓസീസ് അനായാസ ജയം സ്വന്തമാക്കിയത്. 
 
ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിംഗ്സ് 233 റണ്‍സിൽ അവസാനിക്കുകയായിരുന്നു. അവസാന ദിവസം 57 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ഇംഗ്ലീഷ് നിരയുടെ ആറു വിക്കറ്റുകൾ ശരവേഗത്തിൽ പിഴുതെറിഞ്ഞാണ് ഓസ്ട്രേലിയ മത്സരം പിടിച്ചെടുത്തത്. അഞ്ച് വിക്കറ്റ് സ്വന്തമാക്കിയ മിച്ചൽ സ്റ്റാർക്കാണ് ഇംഗ്ലണ്ടിനെ തകർത്തത്. ഹേസിൽവുഡും ലയണും രണ്ടു വിക്കറ്റുകളും സ്വന്തമാക്കി.
 
ആദ്യ ഇന്നിംഗ്സിൽ തകര്‍പ്പന്‍ സെഞ്ചുറിയിലൂടെ ഓസീസിന് മികച്ച സ്കോർ സമ്മാനിച്ച ഷോണ്‍ മാർഷാണ് മാൻ ഓഫ് ദ മാച്ച്. ഈ ജയത്തോടെ ഓസീസ് പരമ്പരയിൽ 2-0ന് മുന്നിലെത്തുകയും ചെയ്തു. സ്കോർ: ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ് 442/8 ഡിക്ലയേർഡ്, രണ്ടാം ഇന്നിംഗ്സ് 138. ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സ് 227, രണ്ടാം ഇന്നിംഗ്സ് 233.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡ്രസ്സിംഗ് റൂമിലിരുന്ന് കളികാണുന്ന അനുഭവം വേറെയാണ്, ഓരോ നിമിഷവും ടെൻഷനടിച്ചാണ് കണ്ടത്: സൂര്യകുമാർ യാദവ്

കിരീടം തരാം പക്ഷേ കണ്ടീഷനുണ്ട്, ഏഷ്യാകപ്പ് ട്രോഫി വിവാദത്തിൽ പുത്തൻ ട്വിസ്റ്റ്

വിവാഹം കഴിഞ്ഞ് രണ്ടാം മാസത്തിൽ തന്നെ കൈയ്യോടെ പിടികൂടി, ചഹൽ ചതിച്ചെന്ന് ധനശ്രീ വർമയുടെ വെളിപ്പെടുത്തൽ

ഗില്ലിനെ കൊണ്ടുവന്നിട്ട് എന്തുണ്ടായി?, സഞ്ജുവിനെ ഓപ്പണിങ്ങിൽ തിരിച്ചെത്തിക്കണമെന്ന് ശശി തരൂർ

എന്റെ കാലിനിട്ട് ഒരു പണി തന്നാണ് വിരമിക്കുന്നത്, ക്രിസ് വോക്‌സിന്റെ വിരമിക്കലില്‍ ചിരി പടര്‍ത്തി റിഷഭ് പന്ത്

അടുത്ത ലേഖനം
Show comments