ഐ പി എൽ തുടങ്ങാൻ ഇനിയും മാസങ്ങൾ അവശേഷിക്കേ അപ്രതീക്ഷിത നീക്കവുമായി രണ്ട് ടീമുകൾ. മുന്നൊരുക്കങ്ങളുമായി മുന്നിൽ തന്നെയുള്ള മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സുമാണ് അപ്രതീക്ഷിത നീക്കങ്ങൾ നടത്തി ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.
രണ്ടു താരങ്ങളെ പരസ്പരം കൈമാറിയാണ് ഇരുടീമുകളും ശ്രദ്ധേയമായ നീക്കം നടത്തിയത്. കഴിഞ്ഞ സീസണില്‍ മുംബൈയ്ക്കൊപ്പമുണ്ടായിരുന്ന മായങ്ക് മര്‍കണ്ഡെ ഇനി ഡൽഹിക്കൊപ്പം കളിക്കും. പകരം ഷെര്‍ഫേന്‍ റുതര്‍ഫോര്‍ഡ്മും ബൈയിലെത്തി.
വെസ്റ്റ് ഇന്‍ഡീസുകാരന്‍ അടുത്ത സീസണില്‍ മുംബൈയില്‍ കളിക്കുമെന്ന് അല്‍പം മുമ്പാണ് ഫ്രാഞ്ചൈസി ഔദ്യോഗികമായി ട്വീറ്റ് ചെയ്തത്. കഴിഞ്ഞ രണ്ട് സീസണിലും മര്‍കണ്ഡെ മുംബൈക്ക് ഒപ്പമുണ്ടായിരുന്നു. 17 മത്സരങ്ങളില്‍ 16 വിക്കറ്റും സ്വന്തമാക്കി. 20കാരാന്‍ റുതര്‍ഫോര്‍ഡ് ടീമിലെത്തുന്നത് മുംബൈക്ക് ഗുണം ചെയ്യും. വലങ്കയ്യന്‍ മീഡിയം പേസറായ താരം ഹാര്‍ഡ് ഹിറ്റര്‍കൂടിയാണ്.