ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകസ്ഥാനത്തേക്ക് അപേക്ഷ നല്‍കിയെന്ന വാര്‍ത്തകള്‍ തള്ളി മുന്‍ ശ്രീലങ്കന്‍ മുന്‍ നായകന്‍ മഹേള ജയവര്‍ധനെ.
									
			
			 
 			
 
 			
					
			        							
								
																	മാധ്യമങ്ങളിലൂടെ പ്രചരിച്ച വാര്‍ത്തകള്‍ തെറ്റാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാന്‍ തല്‍ക്കാലം താല്‍പ്പര്യമില്ല. ഐ പി എല്‍ ടീമായ മുംബൈ ഇന്ത്യന്‍സ് പരിശീലകസ്ഥാനത്ത് തുടരാനാണ് താന്‍ ഇപ്പോഴും ആഗ്രഹിക്കുന്നതെന്നും ജയവര്‍ധനെ പറഞ്ഞു.
									
										
								
																	പരിശീലക സ്ഥാനത്തേക്ക് ഇതുവരെ രണ്ടായിരത്തിലധികം അപേക്ഷകള്‍ ലഭിച്ചുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഇതിലെ പ്രമുഖന്മാരില്‍ ഒരാള്‍ ജയവര്‍ധനെ ആണെന്നായിരുന്നു വാര്‍ത്തകള്‍.
									
											
							                     
							
							
			        							
								
																	പരിശീലകസ്ഥാനത്തേക്ക് അപേക്ഷ നല്‍കാനുള്ള സമയം അവസാനിച്ചിരുന്നു. മുന്‍ ഇന്ത്യന്‍ താരങ്ങളായ കപില്‍ ദേവ്, അന്‍ഷുമാന്‍ ഗെയ്‌ക്‌വാദ്, ശാന്താ രംഗസ്വാമി എന്നിവടങ്ങിയ ഉപദേശക സമിതിയാണ് ഇന്ത്യന്‍ പരിശീലകനെ തെരഞ്ഞെടുക്കുക.