Select Your Language

Notifications

webdunia
webdunia
webdunia
webdunia

പരുക്ക് മാറി സ്‌മിത്ത് ഇറങ്ങുന്നു, നെഞ്ചിടിച്ച് ഇംഗ്ലണ്ട്; ആഷസില്‍ ഇനി ചൂടന്‍ പോരാട്ടം

പരുക്ക് മാറി സ്‌മിത്ത് ഇറങ്ങുന്നു, നെഞ്ചിടിച്ച് ഇംഗ്ലണ്ട്; ആഷസില്‍ ഇനി ചൂടന്‍ പോരാട്ടം
മാഞ്ചസ്‌റ്റര്‍ , ബുധന്‍, 4 സെപ്‌റ്റംബര്‍ 2019 (13:34 IST)
ബെന്‍ സ്‌റ്റോക്‍സിന്റെ ഉജ്ജ്വല ഇന്നിംഗ്‌സിലൂടെ തോല്‍‌വിയുടെ വക്കില്‍ നിന്നും ജയം പിടിച്ചെടുത്ത ഇംഗ്ലണ്ടിന്റെ കുതിപ്പിന് തടയിടാന്‍ സ്‌റ്റീവ് സ്‌മിത്ത് മടങ്ങിയെത്തുന്നു. ആഷസിനെ നിര്‍ണായക നാലാം ടെസ്‌റ്റില്‍ സ്‌മിത്ത് കളിക്കും.

ജോഫ്ര ആര്‍ച്ചറുടെ പന്ത് കഴുത്തില്‍ കൊണ്ട് പരുക്കിന്റെ പിടിയിലായ സ്‌മിത്ത് മൂന്നാം ടെസ്‌റ്റില്‍ കളിച്ചിരുന്നില്ല. ഈ ടെസ്‌റ്റില്‍ ഓസ്‌ട്രേലിയ തോല്‍‌ക്കുകയും ചെയ്‌തു.

സ്‌മിത്ത് മടങ്ങിയെത്തുന്നതോടെ ഉസ്‌മാന്‍ ഖവാജ പ്ലെയിംഗ് ഇലവനില്‍ ഉണ്ടാകില്ല. മൂന്നാം ടെസ്‌റ്റില്‍ മികച്ച പ്രകടനം ഉറത്തെടുത്ത ലെബുഷെയ്ന്‍ 12 അംഗ ടീമിലുണ്ട്. ഇന്നാണ് നാലാം ടെസ്‌റ്റ് ആരംഭിക്കുക.

അഞ്ചു മത്സര പരമ്പരയില്‍ ഇരു ടീമുകളും ഇപ്പോള്‍ ഓരോ ജയങ്ങള്‍ നേടി ഒപ്പത്തിനൊപ്പമാണ്. ആദ്യ ടെസ്‌റ്റില്‍ ഓസ്ട്രേലിയ 251 റണ്‍സിന് ജയിച്ചപ്പോള്‍ രണ്ടാം ടെസ്റ്റ് സമനിലയിലായി. സ്‌റ്റോക്‍സിന്റെ സൂപ്പര്‍ ഇന്നിംഗ്‌സിലൂടെ മൂന്നാം ടെസ്‌റ്റ് ഇംഗ്ലണ്ട് സ്വന്തമാക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എഴുന്നേറ്റോ..? കോഫി വേണോ..? - രഹാനെയെ ട്രോളി അശ്വിൻ, ഏറ്റെടുത്ത് ആരാധകർ