Ashes, Australia vs England: മുട്ടാൻ നിക്കല്ലെ, വേരടക്കം പിഴുതെറിയും, ആഷസ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെ 110 റൺസിൽ അവസാനിപ്പിച്ച് ഓസീസ്
മത്സരത്തില്‍ 42 റണ്‍സിന്റെ ലീഡും ഓസീസ് സ്വന്തമാക്കി.
ആഷസ് പരമ്പരയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റിലും ആദ്യ ഇന്നിങ്ങ്‌സില്‍ ഇംഗ്ലണ്ടിനെതിരെ ലീഡ് നേടി ഓസ്‌ട്രേലിയ. മത്സരത്തിന്റെ ആദ്യദിനത്തില്‍ ആദ്യം ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയന്‍ ഇന്നിങ്ങ്‌സ് വെറും 152 റണ്‍സില്‍ അവസാനിച്ചിരുന്നു. ഇംഗ്ലണ്ടിനായി പേസര്‍ ജോഷ് ടംഗ് 5 വിക്കറ്റുകളുമായി തിളങ്ങിയപ്പോള്‍ ഓസീസ് നിരയില്‍ 35 റണ്‍സുമായി മൈക്കല്‍ നസ്സര്‍, 29 റണ്‍സുമായി ഉസ്മാന്‍ ഖവാജ എന്നിവര്‍ മാത്രമാണ് പിടിച്ചുനിന്നത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിരയെ 110 റണ്‍സിന് ചുരുട്ടിക്കെട്ടിയിരിക്കുകയാണ് ഇംഗ്ലണ്ട്. ഇതോടെ മത്സരത്തില്‍ 42 റണ്‍സിന്റെ ലീഡും ഓസീസ് സ്വന്തമാക്കി.
ഓസ്‌ട്രേലിയയുടെ 152 റണ്‍സിനെതിരെ മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് സ്‌കോര്‍ ബോര്‍ഡില്‍ 16 റണ്‍സെടുക്കുന്നതിനിടയില്‍ 4 വിക്കറ്റുകളാണ് നഷ്ടമായത്. കൃത്യമായ ഇടവേളകളിലെല്ലാം വിക്കറ്റ് വീണതോടെ 110 റണ്‍സിന് ഇംഗ്ലണ്ട് ഇന്നിങ്ങ്‌സ് അവസാനിച്ചു. 34 പന്തില്‍ 41 റണ്‍സുമായി ഹാരി ബ്രൂക്കും 35 പന്തില്‍ 28 റണ്‍സുമായി ഗസ് അറ്റ്കിന്‍സനും മാത്രമെ അല്പമെങ്കിലും പോരാട്ടം കാഴ്ചവെച്ചുള്ളു. സ്റ്റാര്‍ ബാറ്റര്‍ ജോ റൂട്ട് 15 പന്തുകള്‍ നേരിട്ട് റണ്‍സൊന്നും നേടാതെയാണ് മടങ്ങിയത്.
ഓസ്‌ട്രേലിയയ്ക്കായി മൈക്കല്‍ നെസ്സര്‍ 4 വിക്കറ്റും സ്‌കോട്ട് ബോളണ്ട് 3 വിക്കറ്റും മിച്ചല്‍ സ്റ്റാര്‍ക്ക് 2 വിക്കറ്റും കാമറൂണ്‍ ഗ്രീന്‍ ഒരു വിക്കറ്റും സ്വന്തമാക്കി.