Australia vs England, 1st Test: ആഷസ് ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 172 നു ഓള്‍ഔട്ട്; സ്റ്റാര്‍ക്ക് കൊടുങ്കാറ്റായി
ടോസ് ലഭിച്ചു ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച ഇംഗ്ലണ്ടിനു സ്‌കോര്‍ ബോര്‍ഡില്‍ 39 റണ്‍സ് ആകുമ്പോഴേക്കും ആദ്യ മൂന്ന് വിക്കറ്റുകളും നഷ്ടമായി
Ashes 1st Test: ആഷസ് ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 172 നു ഓള്‍ഔട്ട്. ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് കൊടുങ്കാറ്റായപ്പോള്‍ ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ക്കു പെര്‍ത്തില്‍ പിടിച്ചുനില്‍ക്കാനായില്ല.
ടോസ് ലഭിച്ചു ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച ഇംഗ്ലണ്ടിനു സ്‌കോര്‍ ബോര്‍ഡില്‍ 39 റണ്‍സ് ആകുമ്പോഴേക്കും ആദ്യ മൂന്ന് വിക്കറ്റുകളും നഷ്ടമായി. ഹാരി ബ്രൂക്ക് (61 പന്തില്‍ 52), ഒലി പോപ്പ് (58 പന്തില്‍ 46), ജാമി സ്മിത്ത് (22 പന്തില്‍ 33), ബെന്‍ ഡക്കറ്റ് (20 പന്തില്‍ 21) എന്നിവരൊഴികെ എല്ലാവരും രണ്ടക്കം കാണാതെ പുറത്തായി. സാക് ക്രൗലി (പൂജ്യം), ജോ റൂട്ട് (പൂജ്യം), ബെന്‍ സ്റ്റോക്സ് (ആറ്) എന്നിവര്‍ പൂര്‍ണമായി നിരാശപ്പെടുത്തി.
ഓസ്ട്രേലിയയ്ക്കായി പേസര്‍ മിച്ചല്‍ സ്റ്റാര്‍ 12.5 ഓവറില്‍ ഏഴ് വിക്കറ്റ് നേടി. ഇത് 17-ാം തവണയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ സ്റ്റാര്‍ക്ക് അഞ്ചോ അതില്‍ കൂടുതലോ വിക്കറ്റുകള്‍ വീഴ്ത്തുന്നത്. ടെസ്റ്റില്‍ സ്റ്റാര്‍ക്കിന്റെ വിക്കറ്റ് നേട്ടം 408 ലേക്ക് എത്തി. സ്‌കോട്ട് ബോളണ്ടിനു രണ്ടും കാമറൂണ്‍ ഗ്രീനിനു ഒരു വിക്കറ്റും.