India vs South Africa 2nd Test: ഗില്‍ മാത്രമല്ല അക്‌സറും കളിക്കില്ല; രണ്ടാം ടെസ്റ്റില്‍ മാറ്റങ്ങള്‍ക്കു സാധ്യത
ഒന്നാം ടെസ്റ്റ് കളിച്ച അക്‌സര്‍ പട്ടേലും രണ്ടാം ടെസ്റ്റില്‍ ബെഞ്ചില്‍ ഇരിക്കും
India vs South Africa 2nd Test: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുക റിഷഭ് പന്ത്. ഒന്നാം ടെസ്റ്റിനിടെ പരുക്കേറ്റ നായകന്‍ ശുഭ്മാന്‍ ഗില്ലിനു വിശ്രമം അനുവദിച്ചു. രണ്ടാം ടെസ്റ്റ് കളിക്കാന്‍ ഗില്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ടീം മാനേജ്‌മെന്റ് എതിര്‍ത്തു. ഏകദിന പരമ്പര വരാനിരിക്കെ ഗില്ലിനെ വെച്ച് റിസ്‌ക്കെടുക്കാന്‍ മാനേജ്‌മെന്റ് തയ്യാറല്ല.
ഒന്നാം ടെസ്റ്റ് കളിച്ച അക്‌സര്‍ പട്ടേലും രണ്ടാം ടെസ്റ്റില്‍ ബെഞ്ചില്‍ ഇരിക്കും. സായ് സുദര്‍ശനും നിതീഷ് കുമാര്‍ റെഡ്ഡിയും കളിക്കാന്‍ സാധ്യത. വാഷിങ്ടണ്‍ സുന്ദര്‍ മൂന്നാമതോ നാലാമതോ ആയി ബാറ്റ് ചെയ്യും.
രണ്ടാം ടെസ്റ്റ് നാളെ മുതല്‍ (നവംബര്‍ 22) ഗുവാഹത്തിയിലാണ് നടക്കുക. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ജിയോ ഹോട്ട്സ്റ്റാറിലും മത്സരം തത്സമയം കാണാം. രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0 ത്തിനു പിന്നില്‍ നില്‍ക്കുകയാണ്.
സാധ്യത ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, കെ.എല്‍.രാഹുല്‍, സായ് സുദര്‍ശന്‍, വാഷിങ്ടണ്‍ സുന്ദര്‍, റിഷഭ് പന്ത്, ധ്രുവ് ജുറല്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ജസ്പ്രിത് ബുംറ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്