Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിടവാങ്ങല്‍ മത്സരത്തില്‍ നെഹ്‌റയുടെ അഭ്യാസം; കോഹ്‌ലി ഞെട്ടി, ആരാധകര്‍ക്ക് അതിശയം - ദൃശ്യങ്ങള്‍ വൈറലാകുന്നു

വിടവാങ്ങല്‍ മത്സരത്തില്‍ നെഹ്‌റയുടെ അഭ്യാസം; കോഹ്‌ലി ഞെട്ടി, ആരാധകര്‍ക്ക് അതിശയം - ദൃശ്യങ്ങള്‍ വൈറലാകുന്നു

വിടവാങ്ങല്‍ മത്സരത്തില്‍ നെഹ്‌റയുടെ അഭ്യാസം; കോഹ്‌ലി ഞെട്ടി, ആരാധകര്‍ക്ക് അതിശയം - ദൃശ്യങ്ങള്‍ വൈറലാകുന്നു
ന്യൂഡൽഹി , വ്യാഴം, 2 നവം‌ബര്‍ 2017 (17:25 IST)
വിടവാങ്ങല്‍ ട്വന്റി-20 മത്സരത്തില്‍ ആശിഷ് നെഹ്റ ആരാധകരെയും ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയേയും ഞെട്ടിച്ചു എന്നു പറയുന്നതില്‍ തെറ്റില്ല. പ്രിയതാരത്തിന്റെ കളി ജീവിതത്തിനു വിരാമമിടുന്ന ദൃശ്യങ്ങൾ കാണാന്‍ ആരാധകര്‍ എത്തിയപ്പോഴാണ് നെഹ്‌റ ഫീല്‍‌ഡില്‍ ചില മാന്ത്രിക നിമിഷങ്ങള്‍ തീര്‍ത്തത്.

ന്യൂസിലന്‍‌ഡ് ബാറ്റ്‌സ്‌മാന്‍ ബൌണ്ടറി ലക്ഷ്യമാക്കി എടുത്ത ഷോട്ട് തടഞ്ഞ നെഹ്‌റയുടെ പ്രകടനമാണ് ഫീല്‍‌ഡിലെ ‘പുലി’യെന്നറിയപ്പെടുന്ന കോഹ്‌ലിയെപ്പോലും അത്ഭുതപ്പെടുത്തിയത്. പന്ത് തടഞ്ഞ ശേഷം എടുക്കാന്‍ കുനിയാന്‍ മടിച്ച നെഹ്‌റ ഒരു അഭ്യാസിയെപ്പോലെ കാലുകൊണ്ട് തട്ടി പന്ത് കൈയില്‍ എടുക്കുന്ന ദൃശ്യങ്ങളാണ് എല്ലാവരെയും ഞെട്ടിച്ചത്.

നെഹ്‌റയുടെ മാസ്‌മരിക പ്രകടനം കണ്ട കോഹ്‌ലി അതിശയത്തോടെ ചിരിക്കുകയും അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്‌തു. എന്നാല്‍, തന്റെ പഴയ ശൈലിയോടെ കൈയിലെടുത്ത പന്ത് പിച്ചിലേക്ക് എറിഞ്ഞുകൊടുത്ത ശേഷം ചിരിയോടെ തൽസ്ഥാനത്തേക്ക് മടങ്ങുകയും ചെയ്‌തു നെഹ്‌റ.  

നെഹ്‌റയുടെ പ്രകടനം സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗൌണ്ടിലിറങ്ങിയ ആരാധകന്‍ ഇത്രയും പ്രതീക്ഷിച്ചില്ല; മെസിയുടെ പെരുമാറ്റത്തില്‍ ഞെട്ടി ഫുട്‌ബോള്‍ ലോകം - വീഡിയോ വൈറലാകുന്നു