Select Your Language

Notifications

webdunia
webdunia
webdunia
webdunia

'നന്നായി കളിച്ചാല്‍ വാര്‍ത്തയാകും; കളിച്ചില്ലെങ്കിലോ അത് വലിയ വാര്‍ത്തയും'; വൈറലായി ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ വാക്കുകള്‍

ഭാവിയെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്ന് നെഹ്‌റ

'നന്നായി കളിച്ചാല്‍ വാര്‍ത്തയാകും; കളിച്ചില്ലെങ്കിലോ അത് വലിയ വാര്‍ത്തയും'; വൈറലായി ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ വാക്കുകള്‍
, ബുധന്‍, 4 ഒക്‌ടോബര്‍ 2017 (12:14 IST)
ക്രിക്കറ്റ് ലോകത്തെ ഒരു അത്ഭുതമാണ് ഇന്ത്യന്‍ താരം ആശിഷ് നെഹ്‌റ. തന്നോടൊപ്പം കളിച്ചിരുന്ന മിക്ക ഫാസ്റ്റ് ബൗളര്‍മാരും ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ച് മറ്റു മേഖലകളിലേക്ക് തിരിഞ്ഞ സമയത്തും യുവ താരങ്ങളെക്കൊണ്ടു സമ്പന്നമായ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തി ഏവരേയും അത്ഭുതപ്പെടുത്തിയ ബൗളറാണ് നെഹ്‌റ. മുപ്പത്തിയെട്ടാം വയസിലും മണിക്കൂറില്‍ 140 കിലോമീറ്ററോളം വേഗതയില്‍ സ്ഥിരതയോടെ പന്തെറിയാന്‍ അദ്ദേഹത്തിനു കഴിയുന്നു എന്നതാണ് ഏവരേയും അത്ഭുതപ്പെടുത്തുന്നത്. 
 
ഓസീസിനെതിരായ മൂന്നു മത്സരങ്ങളുടെ ടി 20 പരമ്പരയില്‍ തിരിച്ചെത്തിതോടെയാണ് ഈ വെറ്ററന്‍ താരം വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ ഒരിക്കലും താന്‍ കാര്യമായി എടുത്തിട്ടില്ലെന്നാണ് നെഹ്‌റ കഴിഞ്ഞദിവസം നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഫേസ്ബുക്കും ട്വിറ്ററും  ഉപയോഗിക്കാത്ത നെഹ്‌റ ഒരു സ്മാര്‍ട് ഫോണ്‍ സ്വന്തമാക്കിയതുപോലും ഈ അടുത്തകാലത്താണെന്നതും ശ്രദ്ധേയമാണ്. നിരന്തര പരിശീലനത്തിലാണ് താനെന്നാണ് നെഹ്‌റ പറയുന്നത്. 
 
ഇന്നത്തെപ്പോലെ വാര്‍ത്തകളിലിലില്ലാത്ത കാലത്തും താന്‍ എവിടെയായിരുന്നുവെന്ന് ഇന്ത്യന്‍ ക്യാപ്റ്റനും സെലക്ടര്‍മാര്‍ക്കും അറിയാം. ബൗളിങ് പരിശീലനവും ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുന്നതും ഒരിക്കലും താന്‍ മുടക്കാറില്ലെന്നും നെഹ്‌റ വ്യക്തമാക്കി. ഭാവിയെക്കുറിച്ച് തനിക്ക് ആശങ്കയില്ല. മൂന്നു മത്സരങ്ങളില്‍ കളിക്കാനുള്ള അവസരം ലഭിച്ചു. അതില്‍ നന്നായി കളിക്കുകയാണ് ലക്ഷ്യം. നന്നായി കളിക്കാന്‍ കഴിയുന്ന കാലത്തോളം ക്രിക്കറ്റില്‍ തുടരും. ക്രിക്കറ്റ് തനിക്ക് എല്ലാമാണെന്നും ഓരോ കളിയും ആസ്വദിക്കുകയാണെന്നും നെഹ്‌റ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടീം ഇന്ത്യയേയും വിരാട് കോഹ്ലിയേയും ഓസീസ് താരങ്ങള്‍ ഭയക്കുന്നു; വെളിപ്പെടുത്തലുമായി ഓസീസ് കോച്ച്