Select Your Language

Notifications

webdunia
webdunia
webdunia
webdunia

അൻഷൂൽ കാംബോജ് പേസ് ഇൻ്റലിജൻസുള്ള ബൗളർ, ഇന്ത്യൻ ബൗളിംഗ് ഇംഗ്ലണ്ടിനെ വിറപ്പിക്കുമെന്ന് അശ്വിൻ

Anshul Kamboj bowling skills,Ashwin on Anshul Kamboj,Indian Pace attack, India vs England,അൻഷൂൽ കാംബോജ് , ഇന്ത്യൻ പേസർമാർ, ഇന്ത്യ- ഇംഗ്ലണ്ട്

അഭിറാം മനോഹർ

, ബുധന്‍, 23 ജൂലൈ 2025 (20:07 IST)
Anshul Kamboj
മാഞ്ചസ്റ്റര്‍ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇന്ന് നടക്കുന്ന മത്സരത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്ന ഹരിയാന സ്വദേശിയായ യുവപേസര്‍ അന്‍ഷുല്‍ കാംബോജിനെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍. ബൗളിങ് ഇന്റലിജന്‍സുള്ള കളിക്കാരനാണ് അന്‍ഷൂലെന്നും അന്‍ഷൂല്‍ കൂടി ചേരുമ്പോള്‍ ഇന്ത്യന്‍ പേസ് ആക്രമണം അപകടകരമാകുമെന്നും അശ്വിന്‍ വ്യക്തമാക്കി.
 
അനുഭവ സമ്പത്തും, മത്സര തന്ത്രങ്ങളില്‍ അതിജീവന ശേഷിയുമുള്ള ബൗളര്‍മാരാണ് ഇംഗ്ലണ്ടില്‍ നിര്‍ണായകമാകാറുള്ളത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുള്ള അന്‍ഷുല്‍ ഇന്ത്യയുടെ ബൗളിങ് പ്രതീക്ഷയാണ്. ആഭ്യന്തര ക്രിക്കറ്റിലെയും ഇന്ത്യ എ ടീമിലെയും മികച്ച പ്രകടനങ്ങളാണ് അന്‍ഷൂലിനെ ഇന്ത്യന്‍ ടീമിലേക്ക് എത്തിച്ചതെന്ന് അശ്വിന്‍ പറയുന്നു. 2024-25 സീസണില്‍  11 മത്സരങ്ങളില്‍ നിന്നായി 55 വിക്കറ്റുകളാണ് അന്‍ഷുല്‍ സ്വന്തമാക്കിയിട്ടുള്ളത്. കേരളത്തിനെതിരായ 10 വിക്കറ്റ് നേട്ടവും ഇതില്‍പ്പെടുന്നു. 
 
 അന്‍ഷുല്‍ കാംബോജ് കളിയുടെ തന്ത്രങ്ങള്‍ മനസിലാക്കുന്ന ഇന്റലിജന്‍സുള്ള പേസറാണ്. കാംബോജ് ഒരു മത്സരത്തിന്റെ പ്ലാനിങ് മനസിലാക്കുകയും അത് പ്രകാരം പന്തെറിയുകയും ചെയ്യുന്നയാളാണ്. പല പേസര്‍മാര്‍ക്കും ഇല്ലാത്തതാണ് ഈ കഴിവ്. കൂടാതെ അവന്റെ റിസ്റ്റ്, സീം പൊസിഷനുകള്‍ മനോഹരമാണ്. ജസ്പ്രീത് ബുമ്രയ്‌ക്കൊപ്പം കാംബോജ് കൂടി ചേരുമ്പോള്‍ ഇന്ത്യന്‍ പേസ് നിര അപകടകരമാകും. അശ്വിന്‍ പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു മര്യാദ വേണ്ടെ, 90 സെക്കൻഡ് വൈകിയാണ് ഇംഗ്ലണ്ട് ഓപ്പണർമാർ വന്നത്, ലോർഡ്സിലെ സ്ലെഡ്ജിങ്ങിൽ പ്രതികരണവുമായി ശുഭ്മാൻ ഗിൽ