Select Your Language

Notifications

webdunia
webdunia
webdunia
webdunia

India vs England, 4th Test, Day 1: അർധസെഞ്ചുറിക്കരികെ രാഹുൽ വീണു, ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം

കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, ആകാശ് ദീപ് എന്നിവര്‍ ഇല്ലാതെയാണ് നാലാം ടെസ്റ്റില്‍ ഇന്ത്യ കളിക്കുന്നത്. പകരക്കാരായി സായ് സുദര്‍ശനും ശര്‍ദുല്‍ താക്കൂറും അന്‍ഷുല്‍ കംബോജുമാണ് ടീമിലുള്ളത്. അന്‍ഷുല്

India vs England

രേണുക വേണു

Manchester , ബുധന്‍, 23 ജൂലൈ 2025 (16:12 IST)
India vs England 4th Test

India vs England, 4th Test, Day 1: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്കായി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ യശ്വസി ജയ്‌സ്വാളും കെ എല്‍ രാഹുലും ചേര്‍ന്ന് നല്‍കിയത്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 78 റണ്‍സെന്ന നിലയിലാണ് ഇന്ത്യ.
 
74 പന്തില്‍ 6 ബൗണ്ടറികളും ഒരു സിക്‌സും സഹിതം 36 റണ്‍സുമായി യശ്വസി ജയ്‌സ്വാളും 82 പന്തില്‍ 4 ബൗണ്ടറിയടക്കം 40 റണ്‍സുമായി കെ എല്‍ രാഹുലുമാണ് ക്രീസിലുള്ളത്. പരമ്പരയില്‍ 2 മത്സരങ്ങള്‍ പരാജയപ്പെട്ട ഇന്ത്യയ്ക്ക് പരമ്പരയിലെ സാധ്യത നിലനിര്‍ത്താന്‍ ഇന്നത്തെ മത്സരത്തില്‍ വിജയം അനിവാര്യമാണ്. കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, ആകാശ് ദീപ് എന്നിവര്‍ ഇല്ലാതെയാണ് നാലാം ടെസ്റ്റില്‍ ഇന്ത്യ കളിക്കുന്നത്. പകരക്കാരായി സായ് സുദര്‍ശനും ശര്‍ദുല്‍ താക്കൂറും അന്‍ഷുല്‍ കംബോജുമാണ് ടീമിലുള്ളത്. അന്‍ഷുല്‍ കാംബോജിന്റെ ഇന്ത്യന്‍ കുപ്പായത്തിലെ ആദ്യമത്സരമാണിത്.

07:35 PM: ഇന്ത്യയ്ക്ക് 2 വിക്കറ്റ് നഷ്ടം. 44 ഓവറിൽ 126 റൺസിന് 2 വിക്കറ്റ്, സായ് സുദർശൻ(14), ശുഭ്മാൻ ഗിൽ(5) ക്രീസിൽ
 
06:30 PM: ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം, ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 29.5 ഓവറില്‍ 1 വിക്കറ്റെന്ന നിലയില്‍. 46 റണ്‍സെടുത്ത കെ എല്‍ രാഹുലിന്റെ വിക്കറ്റാണ് നഷ്ടമായത്. ക്രിസ് വോക്‌സിനാണ് വിക്കറ്റ്. 45 റണ്‍സുമായി യശ്വസി ജയ്‌സ്വാളും റണ്‍സൊന്നുമെടുക്കാതെ സായ് സുദര്‍ശനും ക്രീസില്‍

 05:30 PM: ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 26 ഓവറിൽ 78 റൺസ്. യശ്വസി ജയ്സ്വാൾ (36), കെ എൽ രാഹുൽ(40) എന്നിവർ ക്രീസിൽ
 

04.40 PM: 14 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 42 റണ്‍സ്. കെ.എല്‍.രാഹുല്‍ (27), യശസ്വി ജയ്‌സ്വാള്‍ (13) എന്നിവര്‍ ക്രീസില്‍

04.35 PM: മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ ആദ്യദിനം തന്നെ ഇംഗ്ലണ്ട് പേസര്‍മാരുടെ ചൂടറിഞ്ഞ് ഇന്ത്യയുടെ ഓപ്പണര്‍മാര്‍. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ ഒന്‍പതാം ഓവറില്‍ യശസ്വി ജയ്‌സ്വാളിന്റെ ബാറ്റിന്റെ പിടി ഇളകി Read Here

04:25 PM: ഇന്ത്യ 12 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 33 റൺസ്, ജയ്സ്വാൾ(12), കെ എൽ രാഹുൽ (19) എന്നിവർ ക്രീസിൽ
 
04.05 PM: ഇന്ത്യ എട്ട് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 25 റണ്‍സ്. യശസ്വി ജയ്‌സ്വാള്‍ (എട്ട്), കെ.എല്‍.രാഹുല്‍ (15) എന്നിവര്‍ ക്രീസില്‍. 
 
04.00 PM: നിതീഷ് കുമാര്‍ റെഡ്ഡിയും ആകാശ് ദീപും പരുക്കിനെ തുടര്‍ന്നാണ് പ്ലേയിങ് ഇലവനില്‍ നിന്ന് പുറത്തായത്. കരുണ്‍ നായരെ ഒഴിവാക്കിയത് കഴിഞ്ഞ മൂന്ന് കളികളിലെ മോശം പ്രകടനത്തെ തുടര്‍ന്ന്
 
03.45 PM: അന്‍ഷുല്‍ കംബോജ് ഇന്ത്യക്കായി അരങ്ങേറുന്നു. 24 വയസാണ്. കഴിഞ്ഞ വര്‍ഷം രഞ്ജി ട്രോഫിയില്‍ ഹരിയാനയ്ക്കായി ഒരു ഇന്നിങ്‌സിലെ പത്ത് വിക്കറ്റ് വീഴ്ത്തിയാണ് കംബോജ് വാര്‍ത്തകളില്‍ ഇടംപിടിച്ചത്. കേരളത്തിനെതിരെയായിരുന്നു ഈ പ്രകടനം. 
 
03.30 PM: ഇന്ത്യ പ്ലേയിങ് ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, കെ.എല്‍.രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദുല്‍ താക്കൂര്‍, അന്‍ഷുല്‍ കംബോജ്, ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ് 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുന്ദറിന്റെ ബാറ്റിംഗില്‍ അത്ര വിശ്വാസമുണ്ടെങ്കില്‍ അവനെ മൂന്നാം നമ്പറില്‍ ഇറക്കു, നിര്‍ദേശവുമായി അശ്വിന്‍