ഇന്ത്യ- ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റ് മത്സരം ഇന്ന് മാഞ്ചസ്റ്ററില്‍ തുടങ്ങാനിരിക്കെ ഇന്ത്യന്‍ ബാറ്റിങ്ങില്‍ അഴിച്ചുപണി നിര്‍ദേശിച്ച് മുന്‍ ഇന്ത്യന്‍ താരമായ രവിചന്ദ്രന്‍ അശ്വിന്‍. പരിക്ക് മൂലം നാലാം ടെസ്റ്റില്‍ നിന്നും ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയും ആര്‍ഷ്ദീപും പുറത്തായിരുന്നു. റിഷഭ് പന്തും പരിക്കേറ്റിരിക്കുന്ന അവസ്ഥയിലാണ് ഇന്ത്യന്‍ ബാറ്റിംഗ് ഓര്‍ഡറില്‍ അഴിച്ചുപണി വേണമെന്ന് അശ്വിന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
കുല്‍ദീപ് യാദവിന് നാലാം ടെസ്റ്റില്‍ കളിപ്പിക്കണമെന്ന് ഒരുപാട് പറയുന്നു. എന്നാല്‍ കുല്‍ദീപിനെ കളിപ്പിച്ചാല്‍ വാഷിങ്ടണ്‍ സുന്ദറിനെ പുറത്തിരുത്തേണ്ടിവരും. സുന്ദറിന്റെ ബാറ്റിംഗില്‍ അത്രയും വിശ്വാസമുണ്ടെങ്കില്‍ കരുണ്‍ നായരിന് പകരം താരത്തെ മൂന്നാം നമ്പറില്‍ പ്രമോട്ട് ചെയ്യാന്‍ ടീം തയ്യാറാകണം. നിതീഷ് കുമാറിന്റെ പകരക്കാരനായി ഷാര്‍ദ്ദൂല്‍ ഠാക്കൂറിനെയാണ് ടീമില്‍ ഉള്‍പ്പെടുത്തേണ്ടതെങ്കിലും അതിന് പകരം സായ് സുദര്‍ശനെയോ ധ്രുവ് ജുറലിനെയോ പ്ലെയിങ് ഇലവനില്‍ കളിപ്പിക്കാന്‍. താനായിരുന്നുവെങ്കില്‍ ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്ററെ ഉള്‍പ്പെടുത്തി 2 സ്പിന്നര്‍മാരെയാകും കളിപ്പിക്കുകയെന്നും തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ അശ്വിന്‍ വെളിപ്പെടുത്തി.