Select Your Language

Notifications

webdunia
webdunia
webdunia
webdunia

Asia Cup: ഫരീദ് അഹമ്മദിനെ അടിക്കാന്‍ ബാറ്റോങ്ങി ആസിഫ് അലി; ഗ്രൗണ്ടില്‍ നാടകീയ രംഗങ്ങള്‍ (വീഡിയോ)

ആസിഫ് ഔട്ടായി ക്രീസ് വിടുന്ന സമയത്ത് അഫ്ഗാന്‍ ബൗളര്‍ ഫരീദ് അഹമ്മദ് എന്തോ പറഞ്ഞു

Asia Cup: ഫരീദ് അഹമ്മദിനെ അടിക്കാന്‍ ബാറ്റോങ്ങി ആസിഫ് അലി; ഗ്രൗണ്ടില്‍ നാടകീയ രംഗങ്ങള്‍ (വീഡിയോ)
, വ്യാഴം, 8 സെപ്‌റ്റംബര്‍ 2022 (08:30 IST)
Asia Cup: ഏഷ്യാ കപ്പിലെ പാക്കിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ മത്സരത്തിനിടെ നാടകീയ രംഗങ്ങള്‍. അഫ്ഗാന്‍ താരം ഫരീദ് അഹമ്മദിനെ അടിക്കാന്‍ പാക്കിസ്ഥാന്‍ താരം ആസിഫ് അലി ബാറ്റോങ്ങി. ആസിഫ് അലി ഔട്ടായി പുറത്തുപോകുന്ന സമയത്താണ് കളിയെ ചൂടുപിടിപ്പിച്ച രംഗങ്ങള്‍ അരങ്ങേറിയത്. 
 
അഫ്ഗാനിസ്ഥാന് വേണ്ടി 19-ാം ഓവര്‍ എറിഞ്ഞത് ഫരീദ് അഹമ്മദാണ്. ഈ ഓവറിലെ അഞ്ചാം പന്തിലാണ് ആസിഫ് അലി ഔട്ടാകുന്നത്. ഫരീദ് അഹമ്മദ് എറിഞ്ഞ പന്തില്‍ കരീം ജാനറ്റ് ക്യാച്ചെടുത്താണ് ആസിഫ് അലിയെ പുറത്താക്കിയത്. തൊട്ടുമുന്‍പുള്ള പന്ത് ആസിഫ് അലി സിക്‌സര്‍ പറത്തിയിരുന്നു. 
ആസിഫ് ഔട്ടായി ക്രീസ് വിടുന്ന സമയത്ത് അഫ്ഗാന്‍ ബൗളര്‍ ഫരീദ് അഹമ്മദ് എന്തോ പറഞ്ഞു. ഇത് ആസിഫ് അലിയെ പ്രകോപിപ്പിച്ചു. ഇരുവരും ഏറ്റുമുട്ടുന്നതാണ് പിന്നീട് കണ്ടത്. ആസിഫ് അലി ഫരീദിനെ അടിക്കാന്‍ ബാറ്റ് ഉയര്‍ത്തുകയും ചെയ്തു. പിന്നീട് സഹതാരങ്ങള്‍ എത്തി ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Asia Cup: ആ പ്രതീക്ഷയും അവസാനിച്ചു ! ഏഷ്യാ കപ്പ് ഫൈനല്‍ കാണാതെ ഇന്ത്യ പുറത്ത്