Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒന്നാം റാങ്കിന് പുതിയ അവകാശി, ടി20 റാങ്കിങ്ങിൽ ബാബർ അസമിനെ മറികടന്ന് മുഹമ്മദ് റിസ്‌വാൻ

ഒന്നാം റാങ്കിന് പുതിയ അവകാശി, ടി20 റാങ്കിങ്ങിൽ ബാബർ അസമിനെ മറികടന്ന് മുഹമ്മദ് റിസ്‌വാൻ
, ബുധന്‍, 7 സെപ്‌റ്റംബര്‍ 2022 (15:39 IST)
ഐസിസി ടി20 റാങ്കിങ്ങിൽ ബാബർ അസമിനെ മറികടന്ന് ഒന്നാം സ്ഥാനം സ്വന്തമാക്കി പാകിസ്ഥാൻ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‌വാൻ. ഏഷ്യാകപ്പിലെ മികച്ച നേട്ടമാണ് ഒന്നാം സ്ഥാനം സ്വന്തമാക്കാൻ റിസ്‌വാനെ സഹായിച്ചത്. ഏഷ്യാകപ്പിലെ 3 മത്സരങ്ങളിൽ നിന്ന് 192 റൺസാണ് താരം നേടിയത്.
 
ഇന്ത്യൻ താരം സൂര്യകുമാർ യാദവ് പട്ടികയിൽ നാലാം സ്ഥാനത്താണ്. ദക്ഷിണാഫ്രിക്കയുടെ എയ്ഡൻ മാർക്രമാണ് പട്ടികയിൽ മൂന്നാമത്. മൂന്ന് സ്ഥാനങ്ങൾ മുന്നോട്ട് കയറിയ ഇന്ത്യൻ നായകൻ രോഹിത് ശർമ പട്ടികയിൽ പതിനാലാം സ്ഥാനത്താണ്. വിരാട് കോലി 29ആം സ്ഥാനത്താണ്. ഏഷ്യാകപ്പിൽ അർധസെഞ്ചുറി കണ്ടെത്തിയെങ്കിലും ശ്രീലങ്കക്കെതിരെ കോലി ഡക്കായിരുന്നു. ശ്രീലങ്കക്കെതിരായ അർധസെഞ്ചുറിയുടെ ബലത്തിലാണ് രോഹിത് റാങ്കിങ്ങിൽ മുന്നോട്ട് കയറിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഏഷ്യാ കപ്പിലെ തോല്‍വിക്ക് കാരണം മണ്ടന്‍ തീരുമാനങ്ങള്‍; ഈ ചോദ്യങ്ങള്‍ക്ക് ദ്രാവിഡ് മറുപടി പറയണം!