Select Your Language

Notifications

webdunia
webdunia
webdunia
webdunia

Rishab pant: 57 ടി20 മത്സരങ്ങൾ കളിച്ചും മെച്ചപ്പെട്ടിട്ടില്ല, ഇനിയും അവസരങ്ങൾ നൽകുന്നത് സഞ്ജുവിനോടും ഇഷാൻ കിഷനോടും ചെയ്യുന്ന അനീതി

Rishab pant: 57 ടി20 മത്സരങ്ങൾ കളിച്ചും മെച്ചപ്പെട്ടിട്ടില്ല, ഇനിയും അവസരങ്ങൾ നൽകുന്നത് സഞ്ജുവിനോടും ഇഷാൻ കിഷനോടും ചെയ്യുന്ന അനീതി
, ബുധന്‍, 7 സെപ്‌റ്റംബര്‍ 2022 (18:46 IST)
ഇന്ത്യൻ ക്രിക്കറ്റിൽ ഒരു വലിയ വിടവ് ബാക്കിയാക്കിയാണ് മുൻ ഇന്ത്യൻ നായകൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. മികച്ച വിക്കറ്റ് കീപ്പിങ് ബാറ്റ്സ്മാനായി പുതിയ താരത്തെ കണ്ടെത്തുക എന്ന ഇന്ത്യൻ ശ്രമം എത്തിനിന്നത് ഋഷഭ് പന്ത് എന്ന യുവതാരത്തിലാണ്. ടെസ്റ്റിൽ അതിശയകരമായ രീതിയിൽ ഈ ചുമതല നിറവേറ്റുന്ന പന്ത് ഏകദിനത്തിലും മോശമല്ലാത്ത പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്.
 
എന്നാൽ ടി20 ക്രിക്കറ്റിലേക്ക് വരുമ്പോൾ തൻ്റെ പ്രതിഭയോട് നീതി പുലർത്തുന്ന പ്രകടനം കാഴ്ചവെയ്ക്കാൻ പന്തിന് ഇതുവരെയും സാധിച്ചിട്ടില്ല. മറ്റൊരു യുവതാരത്തിനും കിട്ടാത്ത അത്രയും പിന്തുണ ബിസിസിഐ പന്തിന് നൽകിയെങ്കിലും ഇപ്പോഴും അലക്ഷ്യമായ ഷോട്ടുകളിലൂടെ തൻ്റെ വിക്കറ്റ് കളഞ്ഞുകുളിക്കുകയാണ് പന്ത്.
 
57 ടി20 മത്സരങ്ങളിൽ നിന്ന് 126.4 പ്രഹരശേഷിയിൽ 914 റൺസ് മാത്രമാണ് കുട്ടിക്രിക്കറ്റിൽ താരം നേടിയിട്ടുള്ളത്. 23.44 ആണ് ടി20 ക്രിക്കറ്റിൻ്റെ താരത്തിൻ്റെ ശരാശരി. ഇതുവരെ നേടിയത് 3 അർധസെഞ്ചുറികൾ മാത്രം. അവസാന 10 ടി20 ഇന്നിങ്ങ്സുകളിൽ നിന്ന് നേടിയത് 174 റൺസ് മാത്രം. ടി20 ക്രിക്കറ്റിൽ ലഭിച്ച ചുരുക്കം മത്സരങ്ങളിൽ നിന്ന് കഴിവ് തെളിയിച്ച സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നീ വിക്കറ്റ് കീപ്പർ ബാറ്റർമാർ പുറത്ത് നിൽക്കുമ്പോഴാണ് 57 മത്സരങ്ങളിൽ അവസരം കിട്ടിയും ഒന്നും തെളിയിക്കാൻ സാധിക്കാത്ത പന്തിന് തുടർന്നും ടി20യിൽ അവസരം നൽകുന്നത്.
 
19 മത്സരങ്ങളിൽ നിന്ന് 30.19 ശരാശരിയിൽ 543 റൺസാണ് ഇഷാൻ കിഷൻ നേടിയിട്ടുള്ളത്. 131. 1 ആണ് താരത്തിൻ്റെ പ്രഹരശേഷി. 4 അർധസെഞ്ചുറികൾ താരം ഇതിനോടകം നേടികഴിഞ്ഞു. 16 ടി20 മത്സരങ്ങളിൽ നിന്ന് 21.1 ശരാശരിയിൽ 296 റൺസാണ് സഞ്ജുസിൻ്റെ സമ്പാദ്യം. ഒരു തവണയാണ് സഞ്ജു അർധസെഞ്ചുറി നേടിയിട്ടുള്ളത്. കണക്കിൽ ഇഷാൻ കിഷൻ സഞ്ജുവിന് മുൻപിലാണെങ്കിലും 2022ലെ മാത്രം കണക്കുകൾ പരിശോധിച്ചാൽ 44.75 ശരാശരിയിലാണ് സഞ്ജു ബാറ്റ് വീശുന്നത്.
 
2022ൽ 150.8 എന്ന മികച്ച സ്ട്രൈക്ക്റേറ്റും സഞ്ജുവിനുണ്ട്. സ്ഥിരതയുടെ പേരിൽ പലപ്പോഴും വിമർശനവിധേയനായി സഞ്ജു പുറത്തുപോകുമ്പോഴും റിഷഭ് പന്തിന് തുടർച്ചയായ അവസരമാണ് ടീം നൽകുന്നത്. ടി20 ലോകകപ്പ് അടുത്തെത്തുമ്പോഴും മികച്ചഫോമിലുള്ള സഞ്ജുവിന് പകരം പന്തിനെ തന്നെയാണ് ഇന്ത്യ പരീക്ഷിക്കുന്നത്. നിലവിൽ മികച്ച ഫോമിൽ കളിക്കുന്ന സഞ്ജുവിന് പകരം പന്തിന് പിന്നെയും അവസരം നൽകുമ്പോൾ ടീമിന് പ്രയോജനപ്പെടുത്താവുന്നഒരു ബാറ്ററുടെ ഫോം മാത്രമല്ല ഇന്ത്യ നഷ്ടപ്പെടുത്തുന്നത്. ലോകകപ്പ് സാധ്യതകൾ കൂടിയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒന്നാം റാങ്കിന് പുതിയ അവകാശി, ടി20 റാങ്കിങ്ങിൽ ബാബർ അസമിനെ മറികടന്ന് മുഹമ്മദ് റിസ്‌വാൻ