Asia Cup, Indian Team: ഏഷ്യാ കപ്പ്: ഇന്ത്യ ഇനി ഫൈനലില്‍ എത്തുമോ? നേരിയ സാധ്യതകള്‍ ഇങ്ങനെ
ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകള്‍ 90 ശതമാനവും അസ്തമിച്ചിരിക്കുകയാണ്
Asia Cup: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ശ്രീലങ്കയോടും തോല്‍വി വഴങ്ങിയ ഇന്ത്യയുടെ പ്രതീക്ഷകള്‍ ഏറെക്കുറെ അസ്തമിച്ചു. നേരത്തെ പാക്കിസ്ഥാനോടും ഇന്ത്യ തോറ്റിരുന്നു. ഇനി ഇന്ത്യക്ക് എതിരാളികള്‍ അഫ്ഗാനിസ്ഥാന്‍ മാത്രമാണ്.
ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകള്‍ 90 ശതമാനവും അസ്തമിച്ചിരിക്കുകയാണ്. എങ്കിലും നേരിയ സാധ്യതകള്‍ ഇനിയുമുണ്ട്. സൂപ്പര്‍ ഫോറില്‍ അഫ്ഗാനിസ്ഥാനോടും ഇന്ത്യയോടും ജയിച്ച ശ്രീലങ്ക ഫൈനല്‍ ഏറെക്കുറെ ഉറപ്പിച്ച മട്ടാണ്. ഇന്ത്യയോട് ജയിച്ച പാക്കിസ്ഥാന് ഇനി ശ്രീലങ്കയും അഫ്ഗാനിസ്ഥാനുമാണ് എതിരാളികള്‍. ഇതില്‍ ഏതെങ്കിലും ഒരു കളി ജയിച്ചാല്‍ പാക്കിസ്ഥാന്‍ ഫൈനലില്‍ കയറും. ശ്രീലങ്കയോട് തോറ്റ അഫ്ഗാനിസ്ഥാന് പാക്കിസ്ഥാനും ഇന്ത്യയുമാണ് ഇനി എതിരാളികള്‍. ഈ രണ്ട് കളികളും ജയിച്ചാല്‍ അഫ്ഗാനിസ്ഥാന്‍ ആകും ഫൈനലില്‍ കയറുക.
ഇനി ഇന്തയുടെ കാര്യത്തിലേക്ക് വന്നാല്‍ കണക്കുകള്‍ കുറച്ച് സങ്കീര്‍ണമാണ്. ഇന്ത്യ അഫ്ഗാനിസ്ഥാനോട് ഉയര്‍ന്ന മാര്‍ജിനില്‍ ജയിക്കുകയും പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാനോടും ശ്രീലങ്കയോടും തോല്‍ക്കുകയും വേണം. മറ്റ് ടീമുകളുടെ ജയപരാജയങ്ങളെ ആശ്രയിച്ചു വേണം ഇന്ത്യക്ക് ഇനി മുന്നോട്ടു പോകാന്‍.