അഫ്ഗാനിസ്ഥാനെതിരായ മത്സരം മഴ മൂലം ഉപേക്ഷിച്ചു; ഓസ്‌ട്രേലിയ സെമിയില്‍
ഗ്രൂപ്പ് 'ബി'യില്‍ നിന്ന് ഓസ്‌ട്രേലിയയ്‌ക്കൊപ്പം ദക്ഷിണാഫ്രിക്കയും ഏറെക്കുറെ സെമി ഉറപ്പിച്ചു
ഓസ്‌ട്രേലിയ ചാംപ്യന്‍സ് ട്രോഫി സെമിയില്‍ പ്രവേശിച്ചു. അഫ്ഗാനിസ്ഥാനെതിരായ മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെയാണ് ഓസ്‌ട്രേലിയ സെമി ഉറപ്പിച്ചത്. അഫ്ഗാനിസ്ഥാന്‍ സെമി കാണാതെ പുറത്തായി.
ഗ്രൂപ്പ് 'ബി'യില്‍ നിന്ന് ഓസ്‌ട്രേലിയയ്‌ക്കൊപ്പം ദക്ഷിണാഫ്രിക്കയും ഏറെക്കുറെ സെമി ഉറപ്പിച്ചു. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരുടെയും രണ്ടാം സ്ഥാനക്കാരുടെയും കാര്യത്തിലാണ് തീരുമാനമാകാനുള്ളത്.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ നിശ്ചിത 50 ഓവറില്‍ 273 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയ 12.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സില്‍ നില്‍ക്കുമ്പോഴാണ് മഴ തടസപ്പെടുത്തിയത്.