Select Your Language

Notifications

webdunia
webdunia
webdunia
webdunia

Sachin Baby: അര്‍ഹതപ്പെട്ട സെഞ്ചുറിക്ക് രണ്ട് റണ്‍സ് അകലെ സച്ചിന്‍ വീണു !

235 പന്തില്‍ പത്ത് ഫോറുകളുടെ അകമ്പടിയോടെയാണ് സച്ചിന്‍ ബേബി 98 റണ്‍സെടുത്തത്

Sachin baby, Sachin Baby miss century, Ranji trophy, Sachin baby miss century Ranji Trophy

രേണുക വേണു

, വെള്ളി, 28 ഫെബ്രുവരി 2025 (15:43 IST)
Sachin Baby

Sachin Baby: രഞ്ജി ട്രോഫി ഫൈനലില്‍ കേരള നായകന്‍ സച്ചിന്‍ ബേബിക്ക് സെഞ്ചുറി നഷ്ടം. വിദര്‍ഭയ്‌ക്കെതിരായ മത്സരത്തില്‍ ഒന്നാം ഇന്നിങ്‌സില്‍ സച്ചിന്‍ 98 റണ്‍സിനു പുറത്തായി. കേരളത്തെ ലീഡിലേക്ക് നയിക്കുന്നതിനിടെയാണ് നായകന്റെ വിക്കറ്റു നഷ്ടമായത്. 
 
235 പന്തില്‍ പത്ത് ഫോറുകളുടെ അകമ്പടിയോടെയാണ് സച്ചിന്‍ ബേബി 98 റണ്‍സെടുത്തത്. സെഞ്ചുറിക്ക് രണ്ട് രണ്ട് റണ്‍സ് അകലെ പാര്‍ഥ് രേഖാഡെയുടെ പന്തില്‍ കരുണ്‍ നായര്‍ക്ക് ക്യാച്ച് നല്‍കിയാണ് സച്ചിന്‍ ബേബി മടങ്ങിയത്. 
 
ഒന്നാം ഇന്നിങ്‌സില്‍ വിദര്‍ഭ 379 നു ഓള്‍ഔട്ട് ആയി. കേരളത്തിന്റെ സ്‌കോര്‍ 324 ല്‍ എത്തിയപ്പോഴാണ് ഏഴാം വിക്കറ്റായി സച്ചിന്‍ ബേബിയെ നഷ്ടമായത്. വിദര്‍ഭയുടെ സ്‌കോറില്‍ നിന്ന് 55 റണ്‍സ് അകലെയാണ് കേരളം ഇപ്പോഴും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐപിഎല്ലിൽ തിരിച്ചെത്തും? , ജസ്പ്രീത് ബുമ്ര എൻസിഎയിൽ ബൗളിംഗ് പുനരാരംഭിച്ചു