Webdunia - Bharat's app for daily news and videos

Install App

നിലം തൊട്ടില്ല, പാകിസ്ഥാനെ പറപ്പിച്ച് ഓസ്ട്രേലിയ, ടി20 പരമ്പര തൂത്തുവാരി

അഭിറാം മനോഹർ
ചൊവ്വ, 19 നവം‌ബര്‍ 2024 (14:35 IST)
Australia
പാകിസ്ഥാനെതിരെ 3 മത്സരങ്ങളടങ്ങിയ ടി20 പരമ്പര തൂത്തുവാരി ഓസ്‌ട്രേലിയ. അവസാന മത്സരത്തില്‍ 7 വിക്കറ്റിന്റെ അനായാസമായ വിജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. 27 പന്തില്‍ 5 സിക്‌സും 5 ഫോറുമായി 67 റണ്‍സോടെ തകര്‍ത്തടിച്ച മാര്‍ക്കസ് സ്റ്റോയ്‌നിസാണ് ഓസീസിന് വിജയം സമ്മാനിച്ചത്. ആരോണ്‍ ഹാര്‍ഡി ഓസീസിനായി 3 വിക്കറ്റുകളുമായി തിളങ്ങി.
 
അവസാന ടി20യില്‍ സ്റ്റോയ്‌നിസ് താരമായപ്പോള്‍ പേസര്‍ സ്‌പെന്‍സര്‍ ജോണ്‍സനാണ് പരമ്പരയിലെ താരം. ടോസ് നേടിയ പാകിസ്ഥാന്‍ ആദ്യം ബാറ്റിംഗ് തിരെഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ 41 റണ്‍സുമായി ബാബര്‍ അസം മാത്രമാണ് പാകിസ്ഥാന്‍ നിരയില്‍ തിളങ്ങിയത്. ഇതോടെ പാക് പോരാട്ടം 117 റണ്‍സില്‍ അവസാനിച്ചു. ഓസീസിനായി മാര്‍ക്കസ് സ്റ്റോയ്ന്‍സി തകര്‍ത്തടിച്ചതോടെ അനായാസമായി ഓസ്‌ട്രേലിയ വിജയത്തിലെത്തി. 24 പന്തില്‍ 27 റണ്‍സുമായി ജോഷ് ഇംഗ്ലീഷ് മികച്ച പിന്തുണയാണ് താരത്തിന് നല്‍കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

റാണയ്ക്ക് റോളില്ല, നാട്ടിലേക്ക് മടങ്ങാം, യുവതാരത്തെ തിരിച്ചയക്കാൻ തീരുമാനിച്ച് ബിസിസിഐ

Westindies vs Australia : ഷമർ ജോസഫും ജെയ്ഡൻ സീൽസും ആഞ്ഞടിച്ചു, വിൻഡീസ് കൊടുങ്കാറ്റിൽ തകർന്നടിഞ്ഞ് ഓസ്ട്രേലിയ, ആദ്യ ഇന്നിങ്ങ്സിൽ 180 റൺസിന് പുറത്ത്

Rinku Singh's Marriage Postponed: 'കരിയര്‍ ആണ് മെയിന്‍'; വിവാഹം നീട്ടിവെച്ച് റിങ്കു സിങ്

ആദ്യ ഇന്നിങ്ങ്സിൽ 550-600 വരെയെങ്കിലും നേടാമായിരുന്നു, കോച്ചിങ് സ്റ്റാഫ് ടഫാകണം, ക്യാച്ചുകൾ ഇങ്ങനെ വിടാനാവില്ല: രവിശാസ്ത്രി

ICC Test Rankings: ബാറ്റർമാരുടെ റാങ്കിങ്ങിൽ വൻ നേട്ടമുണ്ടാക്കി റിഷഭ് പന്ത്, ഒന്നാം സ്ഥാനത്ത് ജോ റൂട്ട് തന്നെ

അടുത്ത ലേഖനം
Show comments