India vs Australia 1st Test, Predicted 11: കെ.എല്‍.രാഹുല്‍ വണ്‍ഡൗണ്‍; രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്യുക ജയ്‌സ്വാള്‍
രോഹിത് പെര്‍ത്തില്‍ കളിക്കുകയാണെങ്കില്‍ യുവതാരം യശസ്വി ജയ്‌സ്വാളിനൊപ്പം ഓപ്പണറായി ഇറങ്ങും
Publish Date: Mon, 18 Nov 2024 (08:57 IST)
Updated Date: Mon, 18 Nov 2024 (08:59 IST)
India vs Australia 1st Test, Predicted 11: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ഒന്നാം ടെസ്റ്റ് നവംബര്‍ 22 മുതല്‍ പെര്‍ത്തില്‍. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയില്‍ പരിശീലനം ആരംഭിച്ചു. രോഹിത് ശര്‍മ പെര്‍ത്തില്‍ കളിച്ചില്ലെങ്കില്‍ ജസ്പ്രീത് ബുംറ ഇന്ത്യയെ നയിക്കും. ഭാര്യയുടെ പ്രസവത്തിനു വേണ്ടിയാണ് ആദ്യ ടെസ്റ്റില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് രോഹിത് ആവശ്യപ്പെട്ടത്. എന്നാല്‍ ശുഭ്മാന്‍ ഗില്ലിനു പരുക്കേറ്റ സാഹചര്യത്തില്‍ രോഹിത് ഉടന്‍ ഓസ്‌ട്രേലിയയിലേക്ക് മടങ്ങുമെന്നാണ് വിവരം.
രോഹിത് പെര്‍ത്തില്‍ കളിക്കുകയാണെങ്കില്‍ യുവതാരം യശസ്വി ജയ്‌സ്വാളിനൊപ്പം ഓപ്പണറായി ഇറങ്ങും. ഗില്ലിന് പകരം കെ.എല്‍.രാഹുല്‍ വണ്‍ഡൗണ്‍ കളിക്കും. വിരാട് കോലി നാലാമതും റിഷഭ് പന്ത് അഞ്ചാമതും ഇറങ്ങും. സര്‍ഫറാസ് ഖാന്‍ ആറാം നമ്പറില്‍ കളിക്കും. രവീന്ദ്ര ജഡേജയും രവിചന്ദ്രന്‍ അശ്വിനും ആയിരിക്കും സ്പിന്നര്‍മാര്‍. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ എന്നിവര്‍ പേസ് നിരയിലുണ്ടാകും.
രോഹിത് ശര്‍മ കളിച്ചില്ലെങ്കില്‍ ജയ്‌സ്വാളിനൊപ്പം ഓപ്പണ്‍ ചെയ്യുക രാഹുല്‍ ആയിരിക്കും. സര്‍ഫറാസ് ഖാന്‍ വണ്‍ഡൗണ്‍ ഇറങ്ങുകയും ഓള്‍റൗണ്ടര്‍ നിതീഷ് റെഡ്ഡി പ്ലേയിങ് ഇലവനില്‍ ഇടംപിടിക്കുകയും ചെയ്യും.