പാകിസ്ഥാനെതിരായ ലോകകപ്പ് സന്നാഹമത്സരത്തില്‍ പന്തെറിഞ്ഞ് ഓസ്‌ട്രേലിയയുടെ പ്രധാന ബാറ്റര്‍മാര്‍. സാധാരണയായി പന്തെറിയാത്ത ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍, സൂപ്പര്‍ താരങ്ങളായ സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബുഷെയ്ന്‍ തുടങ്ങിയവരെല്ലാം പാകിസ്ഥാനെതിരെ പന്തെറിഞ്ഞു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് 351 റണ്‍സെടുത്തിരുന്നു. ബൗളിംഗില്‍ ഓസീസസിന്റെ പരീക്ഷണങ്ങള്‍ ഉണ്ടായിട്ടും പാകിസ്ഥാന്‍ മത്സരത്തില്‍ 14 റണ്‍സിന് പരാജയപ്പെട്ടു.
ഓസ്‌ട്രേലിയയ്ക്ക് വേണ്ടി 8.4 ഓവര്‍ എറിഞ്ഞ മാര്‍നസ് ലബുഷെയ്ന്‍ 78 റണ്‍സ് വിട്ടുകൊടുത്തെങ്കിലും മത്സരത്തില്‍ 3 വിക്കറ്റുകള്‍ വീഴ്ത്തി. എന്നാല്‍ 4 ഓവര്‍ പന്തെറിഞ്ഞ സ്റ്റീവ് സ്മിത്ത് 40 റണ്‍സും 2 ഓവര്‍ പന്തെറിഞ്ഞ ഡേവിഡ് വാര്‍ണര്‍ 41 റണ്‍സും വിട്ടുകൊടുത്തു. പാകിസ്ഥാനായി ആറാമനായി ഇറങ്ങിയ ക്യാപ്റ്റന്‍ ബാബര്‍ അസം 59 പന്തില്‍ 11 ഫോറും 2 സിക്‌സും സഹിതം 90 റണ്‍സും ഇഫ്ത്തിഖര്‍ അഹമ്മദ് 85 പന്തില്‍ 83 റണ്‍സും നേടി. 77 റണ്‍സുമായി ഗ്ലെന്‍ മാക്‌സ്വെല്ലും 50 റണ്‍സുമായി കാമറൂണ്‍ ഗ്രീനുമാണ് ഓസീസ് നിരയില്‍ തിളങ്ങിയത്.