Select Your Language

Notifications

webdunia
webdunia
webdunia
webdunia

മെല്‍‌ബണ്‍ ടെസ്‌റ്റ് കോഹ്‌ലിയുടെ കൈകളിലേക്ക്; ഓസീസ് ജയിക്കണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം

മെല്‍‌ബണ്‍ ടെസ്‌റ്റ് കോഹ്‌ലിയുടെ കൈകളിലേക്ക്; ഓസീസ് ജയിക്കണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം

മെല്‍‌ബണ്‍ ടെസ്‌റ്റ് കോഹ്‌ലിയുടെ കൈകളിലേക്ക്; ഓസീസ് ജയിക്കണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം
മെല്‍ബണ്‍ , ശനി, 29 ഡിസം‌ബര്‍ 2018 (14:31 IST)
ഓസ്‌ട്രേലിയക്കെതിരായ മെല്‍‌ബണ്‍ ടെസ്‌റ്റില്‍ ഇന്ത്യ വിജയത്തിലേക്ക്. നാലാംദിനം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിംഗ്‌സില്‍ ആതിഥേയര്‍ എട്ട് വിക്കറ്റ് നഷ്ടത്തിൽ 258 റണ്‍സെന്ന നിലയിലാണ്.  രണ്ട് വിക്കറ്റ് മാത്രം ശേഷിക്കെ ജയിക്കാൻ അവർ‌ക്ക് ഇനി 141 റൺസ് കൂടി വേണം.

103 പന്തില്‍ 61 റണ്‍സുമായി പാറ്റ് കമ്മിന്‍സും നഥാന്‍ ലിയോണുമാണ് (38 പന്തിൽ 6) ക്രീസില്‍. മൂന്നു വിക്കറ്റെടുത്ത ജഡേജയും രണ്ട് വിക്കറ്റ് വീതമെടുത്ത ബുമ്രയും ഷമിയുമാണ് ഓസീസിനെ തകര്‍ത്തത്.

തുടക്കത്തില്‍ തന്നെ ആരോണ്‍ ഫിഞ്ചിന്റെ വിക്കറ്റ് നഷ്‌ടമായെങ്കിലും ഓസീസ് ബാറ്റ്‌സ്‌മാന്മാര്‍ പൊരുതി നോക്കി. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്‌ടമായതാണ് അവര്‍ക്ക് തിരിച്ചടിയായത്.

ഓപ്പൺമാരായ മർക്കസ് ഹാരിസ് (13) ആരോൺ ഫിഞ്ച്(മൂന്ന്), ഉസ്മാൻ ഖവാജ (33), ഷോൺ മാർഷ് (44), മിച്ചല്‍ മാര്‍ഷ്(10), ട്രാവിസ് ഹെഡ് (34), ടിം പെയ്ൻ (26), മിച്ചൽ സ്റ്റാർക് (18)  എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയ്‌ക്ക് നഷ്‌ടമായത്.

രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ എട്ടിന് 106 എന്ന നിലയില്‍ തകര്‍ച്ച നേരിട്ടതോടെ കോഹ്‌ലി ഡിക്ലയർ ചെയ്യുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘താല്‍ക്കാലിക ക്യാപ്‌റ്റന്‍, ഒളിച്ചോടുന്നവന്‍, ഉത്തരവാദിത്വമില്ലാത്തവന്‍’; പെയ്‌നെ നാണംകെടുത്തിയ പന്ത് - ശാസനയുമായി അമ്പയര്‍