Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘താല്‍ക്കാലിക ക്യാപ്‌റ്റന്‍, ഒളിച്ചോടുന്നവന്‍, ഉത്തരവാദിത്വമില്ലാത്തവന്‍’; പെയ്‌നെ നാണംകെടുത്തിയ പന്ത് - ശാസനയുമായി അമ്പയര്‍

‘താല്‍ക്കാലിക ക്യാപ്‌റ്റന്‍, ഒളിച്ചോടുന്നവന്‍, ഉത്തരവാദിത്വമില്ലാത്തവന്‍’; പെയ്‌നെ നാണംകെടുത്തിയ പന്ത് - ശാസനയുമായി അമ്പയര്‍

‘താല്‍ക്കാലിക ക്യാപ്‌റ്റന്‍, ഒളിച്ചോടുന്നവന്‍, ഉത്തരവാദിത്വമില്ലാത്തവന്‍’; പെയ്‌നെ നാണംകെടുത്തിയ പന്ത് - ശാസനയുമായി അമ്പയര്‍
മെല്‍ബണ്‍ , ശനി, 29 ഡിസം‌ബര്‍ 2018 (12:38 IST)
മഹേന്ദ്ര സിംഗ് ധോണി ഏകദിന, ട്വന്റി-20 ടീമില്‍ മടങ്ങിയെത്തിയതിന്റെ പേരില്‍ പരിഹസിച്ച ഓസ്‌ട്രേലിയന്‍ നായകന്‍ ടിം പെയ്‌നിനെ പരസ്യമായി നാണംകെടുത്തി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ പ്രതികാരം.

മെല്‍‌ബണ്‍ ടെസ്‌റ്റിന്റെ നാലാം ദിവസം താല്‍ക്കാലിക ക്യാപ്‌റ്റന്‍ എന്നാണ് പെയ്‌നിനെ പന്ത് പരസ്യമായി വിളിച്ചത്. രവീന്ദ്ര ജഡേജയുടെ ഓവറില്‍ യുവതാരം മയാങ്ക് അഗര്‍വാളിനോട് സംസാരിക്കുന്ന മട്ടിലാണ് ഋഷഭ് ആഞ്ഞടിച്ചത്.

“നമുക്ക് ഇന്നൊരു സ്‌പെഷ്യല്‍ അതിഥിയുണ്ട്. താൽക്കാലിക നായകൻ എന്നതിനെക്കുറിച്ച് ഇതുവരെ കേട്ടിട്ടുണ്ടോ  മായങ്ക് ?, സംസാരിക്കാൻ മാത്രമാണ് ഇദ്ദേഹത്തിന് അറിയുക. ഈ വിക്കറ്റ് വീഴ്ത്തുന്നത് അത്ര കാര്യമല്ല. അതിനാല്‍ വിക്കറ്റെടുക്കേണ്ട ആവശ്യമില്ല. ക്യാപ്റ്റന്റെ ഉത്തരവാദിത്വമൊന്നും ഇയാള്‍ക്കില്ല. എല്ലായ്‌പ്പോഴും ഒളിച്ചോടുന്ന പ്രകൃതമാണ് ഇയാളുടേത്. സംസാരിക്കാൻ മാത്രമാണ് അദ്ദേഹത്തിന് സാധിക്കുന്നത്“ - എന്നായിരുന്നു പന്തിന്റെ വാക്കുകള്‍.

ഇന്ത്യന്‍ കീപ്പറുടെ വക്കുകള്‍ അതിരുവിട്ടതോടെ അമ്പയര്‍ ഇയാന്‍ ഗിൽഡ് വിഷയത്തില്‍ ഇടപെടുകയും പന്തിനെ വിളിച്ച് താക്കീത് ചെയ്യുകയും ചെയ്‌തു. ടെസ്‌റ്റിന്റെ മൂന്നാം ദിനമാണ് ഋഷഭിനെതിരെ പെയ്‌ന്‍ മോശം വാക്കുകള്‍ പുറത്തെടുത്തത്.

വല്യേട്ടന്‍ (ധോണി) തിരിച്ചെത്തിയതിനാല്‍ നിനക്ക് ഇനി മത്സരമൊന്നുമുണ്ടാകില്ല. നമുക്ക് ബിഗ് ബാഷ് ലീഗില്‍  ഒരുകൈ നോക്കാം. ഹറികെയ്ന്‍സിന് ഒരു ബാറ്റ്‌സ്മാനെ വേണം. ഹൊബാര്‍ട്ടില്‍ താമസിച്ച് ഓസ്‌ട്രേലിയയിലെ അവധിക്കാലം കൂടുതല്‍ ആസ്വദിക്കാം. വാട്ടര്‍ ഫ്രണ്ട് അപാര്‍ട്ട്മെന്റ് വേണമെങ്കില്‍ അതും സംഘടിപ്പിക്കാം. ഞാന്‍ ഭാര്യയുമായി സിനിമയ്‌ക്ക് പോകുമ്പോള്‍ നീ കുട്ടികളെ നോക്കി വീട്ടിലിരുന്നാല്‍ മതി. അതിന് സമ്മതമാണോ? - എന്നായിരുന്നു പെയ്‌ന്‍ കഴിഞ്ഞ ദിവസം ചോദിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബ്ലാസ്റ്റേഴ്സിൽ നിൽക്കുന്നതുകൊണ്ട് കാര്യമില്ല, സി കെ വിനീത് ചെന്നൈയിൻ എഫ് സിയിലേക്ക് !