Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ന് കരുത്തരുടെ പോരാട്ടം, സെമി ഉറപ്പിക്കാൻ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും

Australia vs South africa

അഭിറാം മനോഹർ

, ചൊവ്വ, 25 ഫെബ്രുവരി 2025 (12:54 IST)
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ന് കരുത്തര്‍ തമ്മിലുള്ള പോരാട്ടം. ആദ്യ മത്സരം ജയിച്ചെത്തിയ ഇരുടീമുകള്‍ക്കും സെമിഫൈനല്‍ ഉറപ്പിക്കാനായി ഒരു വിജയം മാത്രമാണ് ആവശ്യമുള്ളത്. റാവല്‍പിണ്ടിയില്‍ ഉച്ചയ്ക്ക് 2:30 മുതലാണ് മത്സരം. ഹോട്ട് സ്റ്റാറിലും സ്റ്റാര്‍സ്‌പോര്‍ട്‌സിലും മത്സരം തത്സമയം കാണാനാവും.
 
ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ 350നും മുകളില്‍ റണ്‍സ് ചെയ്‌സ് ചെയ്താണ് ഓസ്‌ട്രേലിയ വരുന്നത്. അഫ്ഗാനെതിരെ 300+ സ്‌കോര്‍ നേടാന്‍ ദക്ഷിണാഫ്രിക്കയ്ക്കും സാധിച്ചിരുന്നു. അതിനാല്‍ തന്നെ ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും നേര്‍ക്ക് നേര്‍ വരുമ്പോള്‍ ശക്തമായ പോരാട്ടമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. നായകന്‍ പാറ്റ് കമ്മിന്‍സും ജോസ് ഹേസല്‍വുഡും മിച്ചല്‍ സ്റ്റാര്‍ക്കും അടക്കം പ്രധാനപ്പെട്ട പല താരങ്ങളും ഇല്ലാതെയാണ് ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്.
 
 കഴിഞ്ഞ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ജോഷ് ഇംഗ്ലീഷ് തകര്‍പ്പന്‍ ഫോം തുടരുമെന്നതാണ് ഓസ്‌ട്രേലിയന്‍ പ്രതീക്ഷ. ഇംഗ്ലീഷിനൊപ്പം ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത് എന്നിവരുടെ പ്രകടനങ്ങളും ഓസ്‌ട്രേലിയയ്ക്ക് നിര്‍ണായകമാകും.പരിചയസമ്പത്തില്ലാത്ത പേസ് നിരയാകും ഓസീസ് നേരിടുന്ന പ്രധാന പ്രശ്‌നം. അതേസമയം മാര്‍ക്കോ യാന്‍സനും റബാഡയും അടങ്ങുന്ന ദക്ഷിണാഫ്രിക്കന്‍ പേസ് നിര ശക്തമാണ്.റയാന്‍ റിക്കിള്‍ട്ടണ്‍. വാന്‍ഡര്‍ ദസ്സന്‍, എയ്ഡന്‍ മാര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍ എന്നിവര്‍ അടങ്ങിയ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിരയും ശക്തമാണ്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യക്കെതിരായ നാണം കെട്ട തോൽവി, പാകിസ്ഥാൻ ക്രിക്കറ്റിൽ പൊട്ടിത്തെറി, പരിശീലക സംഘം പുറത്തേക്ക്