പാകിസ്ഥാനെതിരെ ചാമ്പ്യന്‍സ് ട്രോഫിയില്‍ സെഞ്ചുറി പ്രകടനവുമായി തിളങ്ങിയ ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലിയെ പ്രശംസിച്ച് പാക് പേസര്‍ ഷോയ്ബ് അക്തര്‍. 11 പന്തില്‍ നിന്നും 7 ഫോറുകള്‍ ഉള്‍പ്പടെ 100 റണ്‍സാണ് കോലി നേടിയത്. ഇന്നിങ്ങ്‌സിന്റെ അവസാനം വരെ ഉറച്ചുനിന്ന കോലിയായിരുന്നു ഇന്ത്യന്‍ വിജയം എളുപ്പമാക്കി മാറ്റിയത്. മത്സരത്തില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം 42.3 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്.
പാകിസ്ഥാന്‍ തോറ്റെങ്കിലും ഐസിസി പോലുള്ള പ്രധാന ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം നടത്തുന്ന കോലിയുടെ സ്ഥിരതയെ അക്തര്‍ പ്രശംസിച്ചു. കോലി പാകിസ്ഥാനെതിരെ കളിക്കാന്‍ പോകുന്നതെന്ന് പറഞ്ഞാല്‍ ഫോം ഇല്ലാത്ത അവസ്ഥയാണെങ്കില്‍ പോലും അദ്ദേഹം വന്ന് സെഞ്ചുറി നേടും. അദ്ദേഹത്തിനെ അഭിനന്ദിക്കുന്നു. ഒരു സൂപ്പര്‍ സ്റ്റാര്‍ പ്ലെയറാണ് കോലി. ഒരു മികച്ച വൈറ്റ് ബോള്‍ റണ്‍ ചേസര്‍. ആധുനിക കാലത്തെ മികച്ചവരില്‍ ഒരാള്‍ അതില്‍ യാതൊരു സംശയവുമില്ല.
കോലി അന്താരാഷ്ട്ര കരിയറില്‍ 100 സെഞ്ചുറികളില്‍ എത്തിച്ചേരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. പാകിസ്ഥാനെതിരായ കുറ്റമറ്റ ഇന്നിങ്ങ്‌സിന് എല്ലാ പ്രശംസയും അദ്ദേഹം അര്‍ഹിക്കുന്നു. ഒരു വീഡിയോ സന്ദേശത്തില്‍ അക്തര്‍ പറഞ്ഞു.