ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ ആവേശ് ഖാന്‍; ശര്‍ദുല്‍ താക്കൂറിനെ കളിപ്പിക്കില്ല
ഒന്നാം ടെസ്റ്റ് കളിച്ച ശര്‍ദുല്‍ താക്കൂറിനെ അടുത്ത മത്സരത്തില്‍ ഒഴിവാകും
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ പേസര്‍ ആവേശ് ഖാനെ ഉള്‍പ്പെടുത്തി. പരുക്കേറ്റ പേസര്‍ മുഹമ്മദ് ഷമി ആദ്യ മത്സരത്തില്‍ കളിച്ചിരുന്നില്ല. രണ്ടാം മത്സരത്തിലും ഷമി കളിക്കാന്‍ സാധ്യത കുറവാണ്. ഈ സാഹചര്യത്തിലാണ് ആവേശ് ഖാനെ ടെസ്റ്റ് ടീമിലേക്ക് വിളിച്ചത്. രണ്ടാം ടെസ്റ്റിലെ പ്ലേയിങ് ഇലവനില്‍ ആവേശ് ഖാന്‍ ഉണ്ടായിരിക്കും.
ഒന്നാം ടെസ്റ്റ് കളിച്ച ശര്‍ദുല്‍ താക്കൂറിനെ അടുത്ത മത്സരത്തില്‍ ഒഴിവാകും. ശര്‍ദുലിന് പകരമാകും ആവേശ് പ്ലേയിങ് ഇലവനില്‍ എത്തുക. ഒന്നാം ടെസ്റ്റില്‍ 19 ഓവറില്‍ 5.32 ഇക്കോണമിയില്‍ 101 റണ്‍സാണ് ശര്‍ദുല്‍ താക്കൂര്‍ വഴങ്ങിയത്. വീഴ്ത്തിയത് ഒരു വിക്കറ്റ് മാത്രം. താക്കൂറിന്റെ പ്രകടനത്തില്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് കടുത്ത അതൃപ്തിയുണ്ട്. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ താക്കൂര്‍ ഇത്രയധികം റണ്‍സ് വിട്ടുകൊടുത്തതാണ് രോഹിത്തിന്റെ അതൃപ്തിക്ക് കാരണം.