Publish Date: Sun, 06 Mar 2022 (11:58 IST)
Updated Date: Sun, 06 Mar 2022 (12:03 IST)
ഇന്ത്യക്കെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ശ്രീലങ്ക 174 റൺസിന് പുറത്ത്. ഇതോടെ 400 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടാൻ ഇന്ത്യക്കായി. 174 റൺസിന് ഓൾ ഔട്ടായ ശ്രീലങ്കയെ ഇന്ത്യ ഫോളോ ഓൺ ചെയ്യിച്ചു. മത്സരത്തിലെ സെഞ്ചുറി നേട്ടത്തിന് പിന്നാലെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കാനും ജഡേജയ്ക്കായി.
നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സിൽ താരം 175 റൺസ് നേടിയിരുന്നു. ബുമ്രയും അശ്വിനും 2 വിക്കറ്റും മുഹമ്മദ് ഷമി ഒരു വിക്കറ്റും സ്വന്തമാക്കി. 61 റൺസുമായി നിസങ്കയാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ. നിസങ്ക ഒഴികെ ആർക്കും തന്നെ 30 റൺസിന് മുകളിൽ കണ്ടെത്താനായില്ല. 29 റൺസ് നേടിയ ചരിത അസലങ്കയാണ് ലങ്കയുടെ രണ്ടാം ടോപ് സ്കോറർ.
അഭിറാം മനോഹർ
Publish Date: Sun, 06 Mar 2022 (11:58 IST)
Updated Date: Sun, 06 Mar 2022 (12:03 IST)