ആത്മവിശ്വാസം അഹങ്കാരമായി തോന്നിയാലും കുഴപ്പമില്ല, അതില്ലാതെ കളിക്കരുത്: മാസ് ഡയലോഗുമായി സഞ്ജു സാംസൺ
അവന് അഹങ്കാരമായി, പണ്ടത്തെ സഞ്ജു അങ്ങനെയല്ല എന്നൊക്കെ പറയും. എന്നാല്‍ ആ അഹങ്കാരമാകും നിങ്ങളെ ഒരിക്കല്‍ ഇതുപോലൊരു വേദിയിലെത്തിക്കുക.
ക്രിക്കറ്റില്‍ വളര്‍ന്നുവരുവാന്‍ ഏറ്റവും ആവശ്യം തന്റേടവും ആത്മവിശ്വാസവുമാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. ചിലര്‍ അതിനെ അഹങ്കാരമെന്ന് വിളിച്ചാലും ഗ്രൗണ്ടില്‍ അറഗന്റായാലും ഗ്രൗണ്ടിന് പുറത്ത് വിനയപൂര്‍വം പെരുമാറിയാല്‍ മതിയെന്നും സഞ്ജു പറഞ്ഞു. കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്റെ ടീം ലോഞ്ചില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സഞ്ജു.
ഇന്ത്യന്‍ ടീമിലും കേരള ടീമിലും ഐപിഎല്ലിലുമെല്ലാം കളിക്കണമെങ്കില്‍ ആദ്യം ആവശ്യമായത് തന്റേടവും ആത്മവിശ്വാസവുമാണ്. നമുക്കൊപ്പമുള്ള നാട്ടുകാരില്‍ ചിലരെങ്കിലും അവന് അഹങ്കാരമായി, പണ്ടത്തെ സഞ്ജു അങ്ങനെയല്ല എന്നൊക്കെ പറയും. എന്നാല്‍ ആ അഹങ്കാരമാകും നിങ്ങളെ ഒരിക്കല്‍ ഇതുപോലൊരു വേദിയിലെത്തിക്കുക. അതിനുള്ള ആത്മവിശ്വാസം വേണം. അതില്ലാതെ ഗ്രൗണ്ടിലിറങ്ങാന്‍ പാടില്ല. നമ്മുടെ ആത്മവിശ്വാസം അഹങ്കാരമായാലും കുഴപ്പമില്ല ഗ്രൗണ്ടിന് പുറത്ത് വിനയമുള്ള ആളായിരുന്നാല്‍ മതി. സഞ്ജു പറഞ്ഞു.