Select Your Language

Notifications

webdunia
webdunia
webdunia
webdunia

Irfan Pathan: 'പിന്നിൽ നിന്ന് കുത്തിയത് രോഹിതും കോഹ്ലിയുമല്ല, ആ താരം': ഇർഫാൻ പത്താൻ

കഴിഞ്ഞ 14 മത്സരങ്ങളിലും ഹാർദ്ദികിന്‌ പിഴവുകൾ സംഭവിച്ചുവെന്നും അതിൽ ഏഴെണ്ണം മാത്രമാണ് താൻ ചൂണ്ടിക്കാണിച്ചതെന്നും ഇർഫാൻ പറഞ്ഞു.

Irfan Pathan

നിഹാരിക കെ.എസ്

, ഞായര്‍, 17 ഓഗസ്റ്റ് 2025 (09:11 IST)
ഈ വർഷം നടന്ന ഐപിഎലിൽ കമെന്ററി പാനലിൽ നിന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താനെ പുറത്താക്കിയിരുന്നു. മോശം പ്രകടനം നടത്തുന്ന താരങ്ങളെ വിവാദപരമായ വിമർശിക്കുന്നത് കൊണ്ടാണെന്നാണ് ദേശിയ മാധ്യമങ്ങൾ റിപ്പോട്ട് ചെയ്തിരുന്നത്. കഴിഞ്ഞ 14 മത്സരങ്ങളിലും ഹാർദ്ദികിന്‌ പിഴവുകൾ സംഭവിച്ചുവെന്നും അതിൽ ഏഴെണ്ണം മാത്രമാണ് താൻ ചൂണ്ടിക്കാണിച്ചതെന്നും ഇർഫാൻ പറഞ്ഞു. 
 
'14 മത്സരങ്ങളിൽ ഏഴെണ്ണത്തിലെ മോശം പ്രകടനം നടത്തിയതിനെ മാത്രമാണ് ഞാൻ വിമർശിച്ചിട്ടുള്ളത്. ബാക്കി ഏഴ് മത്സരങ്ങളിലും ഞാൻ വിമർശിച്ചില്ല. 14 മത്സരങ്ങളിലും ഹാർദിക്കിന് പിഴവുകൾ സംഭവിച്ചിട്ടുണ്ട്. ഏഴ് വട്ടം ഞാൻ അത് ചൂണ്ടിക്കാണിച്ചു. അത് എങ്ങനെയാണ് പക്ഷപാതപരമാകുന്നത്? ഹാർദിക്കുമായി എനിക്ക് വ്യക്തിപരമായ പ്രശ്‌നങ്ങളൊന്നുമില്ല.
 
ഹാർദിക് അടക്കം ബറോഡയിൽ നിന്നുള്ള മറ്റ് താരങ്ങളെയെല്ലാം ഞാനും യൂസഫ് പത്താനും എല്ലായ്‌പ്പോഴും പിന്തുണച്ചിട്ടേയുള്ളൂ. ദീപക് ഹൂഡയേയും ക്രുനാൽ പാണ്ഡ്യയേയുമെല്ലാം ഞങ്ങൾ പിന്തുണയ്ക്കുക മാത്രമാണ് ചെയ്തത്. ഹാർദിക് പാണ്ഡ്യയെ ഐപിഎൽ ലേലലത്തിൽ വാങ്ങണം എന്ന് ഹൈദരാബാദ് മെന്ററായിരുന്ന വിവിഎസ് ലക്ഷ്മണിനോട് ആവശ്യപ്പെട്ട ആളാണ് ഞാൻ. 2012ൽ ആയിരുന്നു അത്. അന്ന് ഹാർദിക്കിനെ ലേലത്തിൽ വാങ്ങാൻ ഞാൻ പറഞ്ഞിട്ടും കേൾക്കാതിരുന്നതിലെ സങ്കടം ഇപ്പോഴും ലക്ഷ്മൺ പറയാറുണ്ട്. 
 
അന്ന് ലേലത്തിൽ വാങ്ങിയിരുന്നു എങ്കിൽ ഇപ്പോൾ ഹൈദരാബാദിന്റെ താരമാകുമായിരുന്നു ഹാർദിക്. 2024 സീസണിൽ ഹാർദിക്കിന് നേരെ സ്വന്തം ടീമിന്റെ ആരാധകരിൽ നിന്നുപോലും കൂവലുകൾ വന്നപ്പോൾ ഹാർദിക്കിന് ഒപ്പമാണ് ഞാൻ നിന്നത്. എല്ലാ താരങ്ങൾക്കും വിമർശനങ്ങൾ കേൾക്കേണ്ടി വരും. അത് കരിയറിന്റെ ഭാഗമാണ്. സച്ചിനായാലും ഗവാസ്‌റായാലും വിമർശനങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. അതിനെ ഒന്നും അവർ വ്യക്തിപരമായി എടുത്തില്ല. വ്യക്തിപരമായ വിമർശനങ്ങൾക്ക് ഒരു അതിർവരമ്പ് വെക്കുന്ന ആളാണ് ഞാൻ', ഇർഫാൻ പത്താൻ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kerala Cricket League, Friendly Match: സച്ചിന്‍ ബേബിയുടെ ടീമിനെ തോല്‍പ്പിച്ച് സഞ്ജു; ക്യാപ്റ്റനൊപ്പം തകര്‍ത്തടിച്ച് വിഷ്ണു വിനോദും