Select Your Language

Notifications

webdunia
webdunia
webdunia
webdunia

തെറ്റായ ഉള്ളടക്കം, ഷോയ്ബ് അക്തറിന്റെ യൂട്യൂബ് ചാനലിനെതിരെയും നടപടി, ഇന്ത്യയില്‍ നിരോധിച്ചു

Shoib Akthar

അഭിറാം മനോഹർ

, തിങ്കള്‍, 28 ഏപ്രില്‍ 2025 (12:28 IST)
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഷോയ്ബ് അക്തറിന്റെ യൂട്യൂബ് ചാനല്‍ ഇന്ത്യയില്‍ നിരോധിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ യൂട്യൂബ് ചാനലുകള്‍ നിരോധിച്ചതിന്റെ കൂട്ടത്തിലാണ് അക്തറിന്റെ ചാനലും നിരോധിച്ചത്. ചില കായിക ചാനലുകളും നിരോധിച്ച ചാനലുകളില്‍ ഉള്‍പ്പെടുന്നു.
 
 ഡോണ്‍ ന്യൂസ്, എആര്‍വൈ ന്യൂസ്, സമാ ടിവി, ജിയോ ന്യൂസ് എന്നിവയ്ക്കും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.  പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സൈന്യത്തിനും സുരക്ഷാ ഏജന്‍സികള്‍ക്കുമെതിരെ പ്രകോപനപരവും വര്‍ഗീയവുമായ ഉള്ളടക്കം, തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങള്‍ എന്നിവ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടികാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശാനുസരണമാണ് നടപടി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Virat Kohli vs KL Rahul Video: 'ഡാ ഡാ ഇങ്ങോട്ട് നോക്ക്'; ഗ്രൗണ്ടില്‍ വട്ടം വരച്ച് കോലി, ചിരിയടക്കാനാവാതെ രാഹുല്‍ (വീഡിയോ)