Select Your Language

Notifications

webdunia
webdunia
webdunia
webdunia

Valladolid vs Barcelona: റയല്‍ വയ്യഡോളിഡിനെതിരെ വിജയം, കപ്പിന് ഒരു ചുവട് കൂടി അടുത്തെത്തി ബാഴ്‌സലോണ

Barcelona, Laliga

അഭിറാം മനോഹർ

, ഞായര്‍, 4 മെയ് 2025 (12:16 IST)
Barcelona Laliga
സ്പാനിഷ് ഫുട്‌ബോള്‍ ലീഗായ ലാലിഗയില്‍ കിരീടത്തിലേക്ക് ഒരു ചുവട് കൂടി അടുത്ത് ബാഴ്‌സലോണ. റയല്‍ വയ്യഡോളിഡിനെതിരായ വിജയത്തോടെ ലീഗില്‍ രണ്ടാമതുള്ള റയല്‍ മാഡ്രിഡുമായുള്ള പോയന്റ് വ്യത്യാസം ഏഴാക്കി ഉയര്‍ത്താന്‍ ബാഴ്‌സയ്ക്ക് സാധിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ വിജയം.
 
 മത്സരത്തിന്റെ ആറാം മിനിറ്റില്‍ തന്നെ റയല്‍ വയ്യഡോളിഡ് ബാഴ്‌സക്കെതിരെ ഗോള്‍ കണ്ടെത്തിയിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം കളത്തിലെത്തിയ ഗോള്‍ കീപ്പര്‍ ടെര്‍ സ്റ്റീഗനെ കാഴ്ചക്കാരനാക്കിയായിരുന്നു റയ്യല്‍ വയ്യഡോളിഡിന്റെ ഗോള്‍. എന്നാല്‍ രണ്ടാം പകുതിയില്‍ തന്നെ 2 ഗോളുകള്‍ നേടി ബാഴ്‌സലോണ ലീഡെടുക്കുകയായിരുന്നു. റഫീന്യ, ഫര്‍മിന്‍ ലോപസ് എന്നിവരാണ് ബാഴ്‌സയ്ക്കായി ഗോളുകള്‍ നേടിയത്. അലക്‌സാണ്ടര്‍ ബാള്‍ഡെയുടെ അഭാവത്തില്‍ ലെഫ്റ്റ് ബാക്കായി ഇറങ്ങിയ ജെറാള്‍ഡ് മാര്‍ട്ടിനാണ് മത്സരത്തിലെ താരം. 
 
 മാര്‍ച്ച് ആറിന് ഇന്റര്‍ മിലാനെതിരെ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍ രണ്ടാം പാദമത്സരമുള്ളതിനാല്‍ പ്രധാനതാരങ്ങളില്ലാതെയായിരുന്നു ബാഴ്‌സലോണ കളിക്കാനിറങ്ങിയത്. മാര്‍ച്ച് 11ന് റയല്‍ മാഡ്രിനെതിരെയുള്ള എല്‍ ക്ലാസിക്കോ പോരാട്ടമാണ് ലാ ലിഗയിലെ ബാഴ്‌സയുടെ അടുത്ത മത്സരം. ലീഗ് കിരീടം നേടുന്നതില്‍ ഇരുടീമുകള്‍ക്കും ഈ മത്സരം നിര്‍ണായകമാണ്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Virat Kohli: 5 സിക്സോ!, ഇത് വേറെ കോലി തന്നെ, അർധസെഞ്ചുറിയോടെ ഓറഞ്ച് ക്യാപ് തിരിച്ച് പിടിച്ച് കിംഗ്