ഒടുവില്‍ സ്ഥിരീകരണം, സോഫിയെ കൂടെ കൂട്ടിയെന്ന് ധവാന്‍, ആരാണ് ധവാന്റെ ഹൃദയം കീഴടക്കിയ സോഫി ഷൈന്‍?
ഇന്നലെ ഇന്‍സ്റ്റഗ്രാം വഴിയാണ് ബന്ധം ശിഖര്‍ ധവാന്‍ പരസ്യമാക്കിയത്.
Shikhar Dhawan girlfriend Sophie
കാമുകി സോഫി ഷൈനുമായുള്ള ബന്ധം പരസ്യമാക്കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായ ശിഖര്‍ ധവാന്‍. 2023ല്‍ ഭാര്യ അയേഷ മുഖര്‍ജിയുമായി വേര്‍പിരിഞ്ഞ ശേഷമാണ് സോഫിയുമായി ധവാന്‍ അടുത്തത്. ഇരുവരെയും പരസ്യമായി പല വേദികളിലും കാണാറുണ്ടെങ്കിലും റിലേഷന്‍ഷിപ്പ് ഇതുവരെയും പരസ്യമാക്കിയിരുന്നില്ല.
ദുബായില്‍ നടന്ന ഇന്ത്യയുടെ ക്രിക്കറ്റ് മത്സരത്തിനിടെയാണ് സോഫിയും ധവാനും കണ്ടുമുട്ടിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പിന്നീട് ഈ ബന്ധം ശക്തമാവുകയും ചെയ്തു. ഇരുവരെയും പലപ്പോഴും പല പൊതുപരിപാടികളിലും ഒരുമിച്ച് കണ്ടെത്തിയിരുന്നു. ഇതോടെ ധവാന്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പരക്കുകയും ചെയ്തിരുന്നു. ഇന്നലെ ഇന്‍സ്റ്റഗ്രാം വഴിയാണ് ബന്ധം ശിഖര്‍ ധവാന്‍ പരസ്യമാക്കിയത്.
സോഫിക്കൊപ്പമുള്ള ചിത്രത്തിനൊപ്പം എന്റെ പ്രണയം എന്ന് കുറിച്ചതിന് ശേഷമാണ് ധവാന്‍ പോസ്റ്റ് പങ്കുവെച്ചത്. അയര്‍ലന്‍ഡില്‍ നിന്നുള്ള പ്രൊഡക്ട് കണ്‍സള്‍ട്ടന്റാണ് സോഫി ഷൈന്‍. നിലവില്‍ അബുദാബിയിലെ നോര്‍ത്തണ്‍ ട്രസ്റ്റ് കോര്‍പ്പറേഷനിലാണ് സോഫി ജോലി ചെയ്യുന്നത്. ശിഖര്‍ ധവാനൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് സോഫി പ്രശസ്തയായത്.