Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാർഷിക കരാർ പ്രഖ്യാപിച്ച് ബിസിസിഐ, എ പ്ലസിൽ മൂന്ന് താരങ്ങൾ മാത്രം: താരങ്ങൾ വാങ്ങുന്ന പ്രതിഫലം ഇങ്ങനെ

ബിസിസിഐ
, വെള്ളി, 16 ഏപ്രില്‍ 2021 (16:09 IST)
ഇന്ത്യൻ പ്രീമിയർ ലീഗ് പുരോഗമിക്കുന്നതിനിടെ ഇന്ത്യൻ താരങ്ങളുടെ വാർഷിക കരാർ പുറത്തുവിട്ട് ബിസിസിഐ. ഗ്രേഡ് എ പ്ലസ്, എ, ബി, സി എന്നിങ്ങനെയാണ് കരാര്‍ തയ്യാറാക്കിയിരിക്കുന്നത്. 2020 ഒക്‌ടോബർ മുതൽ 2021 സെപ്‌റ്റംബർ വരെയുള്ള കരാറാണ് പുറത്തുവിട്ടിരിക്കുന്നത്.
 
7 കോടി വാർഷിക വരുമാനമുള്ള എ പ്ലസിൽ നായകന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവരാണുള്ളത്. 5 കോടി രൂപയാണ് ഗ്രേഡ് എ താരങ്ങൾക്കുള്ള വാർഷിക പ്രതിഫലം. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ, ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ എന്നിവരാണ് ഈ ഗ്രേഡിലുള്ള താരങ്ങൾ.
 
3 കോടി വാർഷിക ശമ്പളമുള്ള ഗ്രേഡ് ബിയിൽ കീപ്പര്‍ വൃദ്ധിമാന്‍ സാഹ, പേസര്‍മാരായ ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ശര്‍ദുല്‍ ഠാക്കൂര്‍ ബാറ്റ്‌സ്മാന്‍ മായങ്ക് അഗര്‍വാള്‍ എന്നിവരാണ് ബിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഏറെ നാളായുള്ള പരിക്കാണ് ഭുവനേശ്വർ കുമാറിന് തിരിച്ചടിയായത്.
 
അതേസമയം 1 കോടി രൂപ വാർഷിക പ്രതിഫലമുള്ള ഗ്രേഡ് സിയിൽ കുല്‍ദീപ് യാദവ്, നവദീപ് സൈനി, ദീപക് ചഹാര്‍, ശുഭ്മാന്‍ ഗില്‍, ഹനുമ വിഹാരി, അക്ഷര്‍ പട്ടേല്‍, ശ്രേയസ് അയ്യര്‍, വാഷിങ്ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചഹാല്‍, മുഹമ്മദ് സിറാജ് എന്നിവരാണ് ഇടം നേടിയത്.
 
ടി നടരാജൻ,പൃഥ്വി ഷാ,സൂര്യകുമാർ യാദവ് തുടങ്ങിയ താരങ്ങൾക്ക് ലിസ്റ്റിൽ ഇടം നേടാൻ സാധിച്ചില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടീമിന്റെ ഭാഗത്ത് വലിയ പിഴവുണ്ടായി, പന്തുമായി ചിലത് സംസാരിക്കാനുണ്ട്: തോൽവിക്ക് പിന്നാലെ പോണ്ടിംഗ്