Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐപിഎല്ലിൽ പുകയില, മദ്യം എന്നിവയുടെ പരസ്യവും പ്രമോഷനും വേണ്ട, പൂർണ്ണ നിരോധനം വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ഐപിഎല്ലിൽ പുകയില, മദ്യം എന്നിവയുടെ പരസ്യവും പ്രമോഷനും വേണ്ട, പൂർണ്ണ നിരോധനം വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

അഭിറാം മനോഹർ

, തിങ്കള്‍, 10 മാര്‍ച്ച് 2025 (16:16 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പുകയിലയുടെയും മദ്യത്തിന്റെയും പരസ്യങ്ങള്‍ക്കും പ്രമോഷനുകള്‍ക്കും പൂര്‍ണ്ണമായ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐയ്ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കത്ത്. ഐപിഎല്‍ വേദികളിലും അതുമായി ബന്ധപ്പെട്ട് നടക്കുന്ന ചടങ്ങുകളിലും ടെലിവിഷന്‍ ബ്രോഡ് കാസ്റ്റിലും അടക്കം മദ്യത്തിന്റെയും പുകയിലയുടെയും പരസ്യങ്ങള്‍ വേണ്ടെന്നാണ് നിര്‍ദേശം.
 
പുകയില, മദ്യം എന്നിവയുമായി ബന്ധപ്പെട്ട ഉത്പന്നങ്ങള്‍ നേരിട്ടോ അല്ലാതെയോ പ്രത്സാഹിപ്പിക്കുന്നതില്‍ നിന്നും കളിക്കാരെയും കമന്റേറ്റര്‍മാരെയും മറ്റ് പങ്കാളികളെയും നിരുത്സഹപ്പെടുത്തണമെന്ന് കത്തില്‍ ആരോഗ്യമന്ത്രാലയം ആവശ്യപ്പെടുന്നു. രാജ്യത്തെ ഏറ്റവും വലിയ കായികമാമാങ്കത്തില്‍ പൊതുജന ആരോഗ്യസംരംഭകളെ പിന്തുണയ്ക്കുന്നതില്‍ സാമൂഹികമായും ധാര്‍മികമായും ഉത്തരവാദിത്തം വഹിക്കണമെന്നും ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Gautam Gambhir: അവസാനനിമിഷം ജയ്സ്വാളിന് പകരം വരുൺ, പന്ത് വേണ്ടെന്ന് പിടിവാശി: ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി വിജയത്തിൽ ഗംഭീറിന് വലിയ പങ്ക്