Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐപിഎൽ മോഹികളായ യുവതാരങ്ങളെ അടക്കിനിർത്താൻ ബിസിസിഐ, ടെസ്റ്റിലെ പ്രതിഫലം ഉയർത്തും

Indian team Test

അഭിറാം മനോഹർ

, ചൊവ്വ, 27 ഫെബ്രുവരി 2024 (13:41 IST)
യുവതാരങ്ങള്‍ക്കിടയില്‍ ടെസ്റ്റ് ക്രിക്കറ്റിനോടുള്ള താത്പര്യം കൂട്ടാനുള്ള നീക്കവുമായി ബിസിസിഐ. ടി20 ക്രിക്കറ്റിന്റെയും ഐപിഎല്ലിന്റെയും വരവോട് കൂടി ടി20 ക്രിക്കറ്റിലാണ് യുവതാരങ്ങളില്‍ ഏറെ പേരും ശ്രദ്ധ വെയ്ക്കുന്നത്. ആഭ്യന്തര ക്രിക്കറ്റ് ലീഗിനെ പോലും അവഗണിച്ചുകൊണ്ട് ഐപിഎല്ലിന് താരങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് ശ്രദ്ധയില്‍ പെട്ട സാഹചര്യത്തിലാണ് നടപടി.
 
പുതിയ നിര്‍ദേശപ്രകാരം കലണ്ടര്‍ വര്‍ഷത്തില്‍ കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്ന താരങ്ങള്‍ക്ക് വാര്‍ഷിക കരാറിലെ തുകയ്ക്ക് പുറമെ അധിക ആനുകൂല്യം നല്‍കുന്നതാണ് ബിസിസിഐ പരിഗണിക്കുന്നത്. ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും വിട്ടുനിന്നുകൊണ്ട് ഐപിഎല്‍ കളിക്കുന്നതിനായി ശ്രേയസ് അയ്യരും ഇഷാന്‍ കിഷനും തയ്യാറെടുത്തതോടെയാണ് ബിസിസിഐയുടെ പുതിയ നീക്കം.
 
നിലവില്‍ വാര്‍ഷിക കരാറിലെ തുകയ്ക്ക് പുറമെ ഒരു ടെസ്റ്റ് മത്സരത്തിന് മാച്ച് ഫീസായി 15 ലക്ഷം രൂപയാണ് ഒരു താരത്തിന് ലഭിക്കുന്നത്. ഏകദിനത്തില്‍ ഇത് 6 ലക്ഷവും ടി20യില്‍ 3 ലക്ഷവുമാണ്. മാച്ച് ഫീ ഇനത്തില്‍ വര്‍ധന വരുത്തില്ലെങ്കിലും വാര്‍ഷിക ബോണസ് എന്ന രീതിയില്‍ ടെസ്റ്റ് താരങ്ങള്‍ക്ക് പ്രാധാന്യം നല്‍കാനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്. ഇതിലൂടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് കൂടുതല്‍ യുവതാരങ്ങളെ ആകര്‍ഷിക്കാനാകുമെന്നും ബിസിസിഐ കണക്കാക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

10 മത്സരം പോലും തികച്ചുകളിക്കാത്തവരുമായി ബാസ്‌ബോളിന്റെ കഴുത്തരിഞ്ഞു, ക്യാപ്റ്റന്‍ രോഹിത്തിന് മാര്‍ക്ക് പത്തില്‍ പത്ത്