Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജീവ് ഗാന്ധി ഖേൽ‌രത്‌ന അവാർഡിനായി രോഹിത് ശർമ്മയെ ശുപാർശ ചെയ്‌‌ത് ബിസിസിഐ

രാജീവ് ഗാന്ധി ഖേൽ‌രത്‌ന അവാർഡിനായി രോഹിത് ശർമ്മയെ ശുപാർശ ചെയ്‌‌ത് ബിസിസിഐ
, തിങ്കള്‍, 1 ജൂണ്‍ 2020 (12:39 IST)
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഉപനായകനും വെടിക്കെട്ട് ബാറ്റ്സ്മാനുമായ രോഹിത് ശർമ്മയെ രാജ്യത്തെ ഏറ്റവും ഉയർന്ന കായിക പുരസ്‌കാരമായ ഖേൽ രത്‌നക്ക് ശുപാർശ ചെയ്‌ത് ബിസിസിഐ.സമീപകാലത്ത് മികച്ച പ്രകടനത്തിലൂടെ രാജ്യത്തിന് അഭിമാനകരമായ നേട്ടങ്ങള്‍ സമ്മാനിച്ചത് വിലയിരുത്തിയാണ് ബിസിസിഐ ശുപാര്‍ശ ചെയ്തത്.
 
2016 ജനുവരി ഒന്നിനും 2019 ഡിസംബര്‍ 31നും ഇടയിലുള്ള കാര്യങ്ങള്‍ വിലയിരുത്തിയാവും അവാര്‍ഡ് നൽകുക. ഏകദിനത്തിൽ 3 ഡബിൾ സെഞ്ചുറികളും ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും രോഹിത്തിന്റെ പേരിലുണ്ട്.ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറിയടക്കം മികച്ച പ്രകടനമാണ് രോഹിത് പുറത്തെടുത്തത്. ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറി നേടുന്ന ഏക താരവും രോഹിത്താണ്.അർജുന പുരസ്‌കാരങ്ങൾക്കായി ഇന്ത്യൻ താരം ശിഖർ ധവാന്റെയും ഇഷാന്ത് ശർമ്മയുടെയും പേരുകളും ബിസിസിഐ ശുപാർശ ചെയ്‌തിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഫ്ലോപ്പാവുമെന്ന് സംശയിച്ചു, ഐപിഎൽ ആദ്യ സീസണിൽ 'ആർസിബി' ധോണിയെ വേണ്ടെന്നുവച്ചു'