Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്രിക്കറ്റ് താരങ്ങളുടെ ജോലിഭാരം കുറക്കുന്നതിനായി ആധുനിക സജ്ജീകരണമൊരുക്കാൻ ബി സി സി ഐ

ക്രിക്കറ്റ് താരങ്ങളുടെ ജോലിഭാരം കുറക്കുന്നതിനായി ആധുനിക സജ്ജീകരണമൊരുക്കാൻ ബി സി സി ഐ
, തിങ്കള്‍, 23 ഏപ്രില്‍ 2018 (15:20 IST)
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് അമിതമായ ജോലിഭാരമാണ് ബി സി സി ഐ നൽകുന്നത് എന്ന് നേരത്തെ തന്നെ പല കോണുകളിൽ നിന്നും ആരോപണം ഉയർന്നിരുന്നു. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുൾപ്പടെയുള്ള ചില മുൻ‌നിര താരങ്ങളും തങ്ങളുടെ ജോലി ഭാരം കൂടുതലാണ് എന്ന വെളിപ്പെടുത്തുകയും തങ്ങൾക്ക് ആവശ്യത്തിന് വിശ്രമം നൽകണം എന്ന് ആവശ്യപ്പെടുകയും ചെയ്തിരിന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ആധുനിക സാംങ്കേതിക വിദ്യയുടെ സേവനം ലഭ്യമാക്കാനൊരുങ്ങുകയാണ് ബി സി സി ഐ.
 
താരങ്ങളുടെ ജോലിഭാരത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ അറിയാൻ ജി പി എസ് ചിപ്പുകളുടെ സേവനം ഉപയോഗപ്പെടുത്താനാണ് ബി സി സി ഐ ആലോചിക്കുന്നത്. വ്യക്തികളിലെ ഊർജ്ജ നിലവാരവും ഫിറ്റ്നസ്സും കൃത്യമായി അറിയാൻ ഉപയോഗിക്കുന്ന ചിപ്പാണ് ജി പി എസ് ചിപ്പുകൾ. ഇതിലൂടെ താരങ്ങളുടെ ജോലിഭാരത്തെക്കുറിച്ചും വിശ്രമം വേണ്ട സമയത്തെക്കുറിച്ചുമെല്ലാം വ്യക്തമായ വിവരം ശേഖരിക്കാനാവും. 
 
നിലവിൽ ഈ സേവനം ക്രികറ്റ് ഓസ്ട്രേലിയ ഉപയോഗപ്പെടുത്തുന്നുണ്ട്. ബി സി സി ഐ ഈ സേവനം ലഭ്യമാക്കുന്നതിലൂടെ ക്രിക്കറ്റ് ടീമിനായി ജി പി എസ് ചിപ്പുകൾ ഉപയോഗിക്കുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറും. ജി പി എസ് ചിപ്പിലെ വിവരങ്ങൾ അനുസരിച്ച് വിശ്രമം ആവശ്യമുള്ള താരങ്ങൾക്ക് വിശ്രമം നൽകി പ്രശ്നം പരിഹരിക്കാം എന്നാണ് ബി സി സി ഐ കണക്കുകൂട്ടുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോഹ്‌ലിയെ പിൻ‌തള്ളി സഞ്ജു സാംസൺ