Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചർമ്മ സംരക്ഷണത്തിന് കറിവേപ്പില ഉത്തമം

ചർമ്മ സംരക്ഷണത്തിന് കറിവേപ്പില ഉത്തമം
, തിങ്കള്‍, 23 ഏപ്രില്‍ 2018 (12:32 IST)
കറിവേപ്പിലക്ക് നിരവധി ഗുണങ്ങളുണ്ട്. അതുകൊണ്ടാണ് കാലങ്ങളായി ഇതു നമ്മുടെ ഭക്ഷണ ഷീലത്തിന്റെ ഭാഗമാകാൻ കാരണം. കറിവേപ്പില ഇടാത്ത കറികൾ മലയാളിക്ക് അപൂർണ്ണമാണ്. എന്നാൽ ആഹാരത്തിന്` രുചിയും ഗുണവും നൽകുന്ന കറിവേപ്പില ചർമ്മ സംരക്ഷണത്തിനും ഉത്തമം തന്നെ എന്നത് എത്രപേർ മനസ്സിലാക്കിയിട്ടുണ്ട്? 
 
പലതരത്തിലുള്ള ചർമ്മ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകും കറിവേപ്പില എന്ന മലായാളിയുടെ പ്രിയപ്പെട്ട കുഞ്ഞൻ ഇലക്ക്. ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യുന്നതിന് പല അനാരോഗ്യകരമായ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരാണ് മിക്കവരും എന്നാൽ യാതൊരു പാർശ്വ ഫലങ്ങളുമില്ലാതെ കറിവേപ്പിലക്ക് ഇത് ചെയ്യാനാകും. 
 
കറിവേപ്പില നാരങ്ങ നീരിൽ ചേർത്ത് മിശ്രിതത്തിന് ശരീരത്തിലെ മൃത കോശങ്ങളെ നീക്കം ചെയ്യാനുള്ള കഴിവുണ്ട്. എന്ന് മാത്രമല്ല ഇത് ചർമ്മത്തിന് നിറവും പ്രദാനം ചെയ്യും. കറിവേപ്പില മഞ്ഞളും ചേർത്ത അരച്ച് മുഖത്ത് തേക്കുന്നത് മുഖക്കുരു മൂലമുണ്ടകുന്ന പാടുകൾ മാറുന്നതിന് ഉത്തമാണ്.
 
കാറിവേപ്പില പാലിലിട്ട് തിളപ്പിച്ച് തണുപ്പിച്ച ശേഷം ഈ പാലുകൊണ്ട് മുഖം കഴുകുന്നത് ചർമ്മത്തിലുണ്ടാകുന്ന അലർജ്ജികൾക്ക് പരിഹാരമാണ്. പ്രാണികളുടേയും മറ്റും വിഷാശം  മുകത്തുനിന്നും ഇതിലൂടെ നീക്കം ചെയ്യാനാകും. 
 
എന്നാൽ കടയിൽ നിന്നും വാങ്ങുന്ന വിഷാംശം അടങ്ങിയ കറിവേപ്പില ചർമ്മ സംരക്ഷത്തിനായി ഉപയോഗിക്കുന്നത് അപകടം വരുത്തി വച്ചേക്കാം. അതിനാൽ വീട്ടിൽ നട്ടു വളർത്തുന്നതും സുരക്സിതവുമായ കറിവേപ്പില മാത്രമേ ഇതിനായി ഉപയോഗിക്കാവു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓറഞ്ചിന്റെ കുരു അറിയാതെ എങ്കിലും കഴിച്ചിട്ടുണ്ടോ ?; എങ്കില്‍...