Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടി 20 ലോകകപ്പിനു ശേഷം ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് കോലിയെ മാറ്റും; റിപ്പോര്‍ട്ട്

ടി 20 ലോകകപ്പിനു ശേഷം ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് കോലിയെ മാറ്റും; റിപ്പോര്‍ട്ട്
, ബുധന്‍, 29 സെപ്‌റ്റംബര്‍ 2021 (15:42 IST)
ടി 20 ലോകകപ്പ് പൂര്‍ത്തിയായ ശേഷം വിരാട് കോലിയെ ഏകദിന നായകസ്ഥാനത്തു നിന്ന് മാറ്റാന്‍ ബിസിസിഐ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. നേരത്തെ ടി 20 നായകസ്ഥാനം ഒഴിയുകയാണെന്ന് കോലി പ്രഖ്യാപിച്ചിരുന്നു. യുഎഇയില്‍ നടക്കാനിരിക്കുന്ന ടി 20 ലോകകപ്പിന് ശേഷം ടി 20 നായകസ്ഥാനം ഒഴിയുമെന്നാണ് കോലി അറിയിച്ചത്. ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകസ്ഥാനത്ത് തുടരുമെന്നും കോലി അറിയിച്ചിരുന്നു. എന്നാല്‍, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിലെ റിപ്പോര്‍ട്ട് അനുസരിച്ച് ഏകദിന ടീം നായകസ്ഥാനത്തു നിന്ന് കോലിയെ മാറ്റാന്‍ ബിസിസിഐ തീരുമാനമെടുത്തതായാണ് വ്യക്തമാകുന്നത്. സഹതാരങ്ങള്‍ കോലിക്കെതിരെ പരാതിപ്പെടുന്നുണ്ടെന്നും പ്രശ്‌നം വഷളാകാതിരിക്കാനാണ് ബിസിസിഐയുടെ അടിയന്തര ഇടപെടലെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐപിഎൽ 2021: രാജാസ്ഥാന് ഇന്ന് ജീവൻമരണ പോരാട്ടം, ആദ്യ നാലിലെ സ്ഥാനം നിലനിർത്താൻ ആർസി‌ബി