കോഹ്‌ലിക്ക് ആശ്വാസം; സൂപ്പര്‍താരം ടീമിലേക്ക് മടങ്ങിയെത്തുന്നു

കോഹ്‌ലിക്ക് ആശ്വാസം; സൂപ്പര്‍താരം ടീമിലേക്ക് മടങ്ങിയെത്തുന്നു

ചൊവ്വ, 28 ഓഗസ്റ്റ് 2018 (13:05 IST)
പരിക്കില്‍ നിന്നും മോചിതനായി ഭുവനേശ്വര്‍ കുമാര്‍ ടീമിലേക്ക് മടങ്ങിയെത്തുന്നു. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്‌റ്റിലേക്ക് ഇന്ത്യന്‍ പേസ് ബോളര്‍ തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ട്.

പരിക്ക് ഭേദമായ സാഹചര്യത്തില്‍ ഫോം തിരിച്ചു പിടിക്കുന്നതിനായി ഇന്ത്യയില്‍ നടക്കുന്ന ചതുര്‍രാഷ്ട്ര മത്സരങ്ങളില്‍ ഭുവി കളിക്കും. ദക്ഷിണാഫ്രിക്കന്‍ എ ടീമിനെതിരെ ഈ മാസം 29ന് നടക്കുന്ന മത്സരത്തിലും അദ്ദേഹം കളിക്കുമെന്ന് ബിസിസിഐ അറിയിച്ചു.

ഈ മത്സരങ്ങളില്‍ ഫോം കണ്ടെത്തിയാല്‍ ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്‌റ്റില്‍ ഭുവനേശ്വര്‍ കളിക്കും.  പരമ്പരയില്‍ 2 -1ന് പിന്നില്‍ നില്‍ക്കുന്ന ഇന്ത്യക്ക് ഭുവനേശ്വറിന്റെ മടങ്ങിവരവ് ആശ്വാസമാകുമെന്നതില്‍ തര്‍ക്കമില്ല.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം അമ്പെയ്‌ത്തിൽ ഇന്ത്യൻ വനിതകൾക്ക് വെള്ളി