Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബട്‌ലര്‍ വീണു, പിന്നാലെ സ്‌റ്റോക്‍സും; ഇംഗ്ലണ്ടിനെ തകര്‍ത്ത് ബുംറ - ജയം ഒരു വിക്കറ്റ് അകലെ

ബട്‌ലര്‍ വീണു, പിന്നാലെ സ്‌റ്റോക്‍സും; ഇംഗ്ലണ്ടിനെ തകര്‍ത്ത് ബുംറ - ജയം ഒരു വിക്കറ്റ് അകലെ

ബട്‌ലര്‍ വീണു, പിന്നാലെ സ്‌റ്റോക്‍സും; ഇംഗ്ലണ്ടിനെ തകര്‍ത്ത് ബുംറ - ജയം ഒരു വിക്കറ്റ് അകലെ
ലണ്ടൻ , ബുധന്‍, 22 ഓഗസ്റ്റ് 2018 (06:59 IST)
ജസപ്രീത് ബുംറ അഞ്ച് വിക്കറ്റ് നേട്ടത്തില്‍ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്‌റ്റില്‍ ഇന്ത്യ വിജയത്തിനരികെ. നാലാം ദിനം അവസാനിക്കുമ്പോൾ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 311 എന്ന നിലയിലാണ് ഇംഗ്ലീഷ് പട. ആദില്‍ റഷീദും (30*) ജയിംസ് ആന്‍‌ഡേഴ്‌സന്‍ (8*) എന്നിവരാണ് ക്രീസില്‍.

ഇന്ത്യ ഉയർത്തിയ 521 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം കളി അവസാനിക്കുമ്പോള്‍ 210 റണ്‍സ് പിറകിലാണ്. ജോസ് ബട്‌ലറുടെ (106) സെഞ്ചുറിയും ബെന്‍ സ്‌റ്റോക്‍സിന്റെ (62) ചെറുത്തു നില്‍പ്പുമാണ് അതിഥേയരുടെ തകര്‍ച്ച വൈകിപ്പിച്ചത്. അഞ്ചാം വിക്കറ്റിൽ ഇരുവരും 154 റൺസ് കൂട്ടിച്ചേർത്തു.

ബട്‌ലര്‍ക്കും സ്‌റ്റോക്‍സിനും മാത്രമാണ് ഇന്ത്യന്‍ ബോളര്‍മാരെ മികച്ച രീതിയില്‍ നേരിടാന്‍ സാധിച്ചത്. അലിസ്‌റ്റര്‍ കുക്ക് (17), ജെന്നിംഗ്‌സ് (13), ജോ റൂട്ട് (13), പോപ് (16), ബ്രിസ്‌റ്റോ (0), ക്രിസ് വോക്‍സ് (4), ബ്രോഡ് (20) എന്നിവര്‍ നിരാശപ്പെടുത്തി.

ഇന്ത്യക്ക് വേണ്ടി ഇഷാന്ത് രണ്ടും മുഹമ്മദ് ഷമി, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെറുത്തുനില്‍പ്പ് അതിശക്തം; സമനിലയ്‌ക്കായി ഇംഗ്ലണ്ട് - വിക്കറ്റ് വീഴ്‌ത്താനാകാതെ ഇന്ത്യ