കോഹ്‌ലിയെ കളിപ്പിക്കരുത്, ടീമില്‍ നിന്നും പുറത്താക്കണം: താരങ്ങളുടെ എതിര്‍പ്പ് ശക്തമാകുന്നു
കോഹ്‌ലിയെ കളിപ്പിക്കരുത്, ടീമില്‍ നിന്നും പുറത്താക്കണം: താരങ്ങളുടെ എതിര്‍പ്പ് ശക്തമാകുന്നു
ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി കൗണ്ടി ക്രിക്കറ്റില്‍ കളിക്കാനുള്ള ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുടെ നീക്കത്തിനെതിരെ എതിര്‍പ്പുകള്‍ ഉയരുന്നു. മുന്‍ ഇംഗ്ലീഷ് പേസ് ബൗളര്‍ ബോബ് വില്ലീസാണ് വിരാടിന്റെ ഈ നീക്കം തടയണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നത്.
ഇംഗ്ലണ്ടിനെതിരായ ടെസ്‌റ്റ് പരമ്പര ആരംഭിക്കുന്നതിന് മുമ്പായി ഫോം കണ്ടെത്തുന്നതിനാണ് കോഹ്‌ലി നമ്മുടെ രാജ്യത്ത് എത്തുന്നത്. ഇംഗ്ലീഷ് പിച്ചില്‍ അദ്ദേഹത്തിന്റെ ബാറ്റിംഗ് ശരാശരി വളരെ മോശമാണ്. ഇത് മെച്ചപ്പെടുത്തുകയാണ് വിരാടിന്റെ ലക്ഷ്യം. ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് ജയിക്കാനുള്ള സാധ്യത ഇതോടെ ഇല്ലാതാകുമെന്നും വില്ലീസിസ് പറഞ്ഞു.
ഇംഗ്ലീഷ് പിച്ചില്‍ കൗണ്ടി കളിച്ച് ശീലിച്ചാല്‍ ടെസ്‌റ്റില്‍ കോഹ്‌ലി ഫോമിലേക്ക് ഉയരും. ഇന്ത്യന്‍ ക്യാപ്‌റ്റനുവേണ്ടി പണം മുടക്കാനുള്ള ടീമിന്റെ തീരുമാനം ശരിയല്ല. ഒരു വിദേശ താരങ്ങളെയും കൗണ്ടി കളിപ്പിക്കുന്നതിനോട് തനിക്ക് താല്‍പ്പര്യമില്ലെന്നും മുന്‍ ഇംഗ്ലീഷ് താരം പറഞ്ഞു.
ടെസ്‌റ്റ് ക്രിക്കറ്റിലെ ചരിത്ര മുഹൂര്‍ത്തങ്ങളിലൊന്നെന്ന് വിശേഷിപ്പിക്കാവുന്ന ഇന്ത്യ - അഫ്ഗാനിസ്ഥാന്‍ ടെസ്‌റ്റില്‍ നിന്നും പിന്മാറിയ കോഹ്‌ലി കൗണ്ടിയില്‍ ‘സറിക്കി’നു വേണ്ടിയാണ് കോഹ്‌ലി കളിക്കാനൊരുങ്ങുന്നത്.
ഇംഗ്ലണ്ടില്‍ അത്ര മികച്ച റെക്കോര്‍ഡല്ല കോഹ്‌ലിക്കുള്ളത്. അഞ്ച് ടെസ്റ്റില്‍ നിന്ന് 13.4 ശരാശരിയില്‍ 134 റണ്‍സ് മാത്രമാണ് ഇന്ത്യന്‍ നായകന് നേടാനായിട്ടുള്ളത്. കൗണ്ടി ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചാല്‍ ഇംഗ്ലണ്ടിനെതിരെ തിളങ്ങാന്‍ കഴിയുമെന്ന വിലയിരുത്തലിലാണ് ഇന്ത്യന്‍ ക്യാപ്‌റ്റന്‍.