Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐപിഎൽ ചരിത്രത്തിലെ മികച്ച ടീം ചെന്നൈയെന്ന് ബ്രാവോ, വിട്ടുകൊടുക്കാതെ പൊള്ളാർഡ്: ഇരുവരും തമ്മിൽ തർക്കം: വീഡിയോ

ഐപിഎൽ ചരിത്രത്തിലെ മികച്ച ടീം ചെന്നൈയെന്ന് ബ്രാവോ, വിട്ടുകൊടുക്കാതെ പൊള്ളാർഡ്: ഇരുവരും തമ്മിൽ തർക്കം: വീഡിയോ
, വെള്ളി, 2 ജൂണ്‍ 2023 (14:28 IST)
വിന്‍ഡീസ് ടീമില്‍ ഉറ്റസുഹൃത്തുക്കളാണെങ്കിലും ഐപിഎല്ലില്‍ ചിരകാലവൈരികളായ താരങ്ങളാണ് ഡ്വയ്ന്‍ ബ്രാവോയും കിറോണ്‍ പൊള്ളാര്‍ഡും. ഐപിഎല്ലിലെ ചിരവൈരികളായ ചെന്നൈയുടെയും മുംബൈയുടെയും ഇതിഹാസതാരങ്ങളാണ് ഇരുവരും. ഇത്തവണത്തെ ഐപിഎല്‍ കിരീടം സ്വന്തമാക്കിയതോടെ ആകെ ഐപിഎല്‍ കിരീടനേട്ടങ്ങളുടെ എണ്ണത്തില്‍ മുംബൈയ്‌ക്കൊപ്പമെത്താന്‍ ചെന്നൈയ്ക്ക് സാധിച്ചിരുന്നു.
 
ഇതോടെ ചെന്നൈ സൂപ്പര്‍കിംഗ്‌സാണ് ഐപിഎല്ലിലെ ഏറ്റവും മികച്ച ടീമെന്ന അഭിപ്രായവുമായെത്തിയിരിക്കുകയാണ് സീസണിലെ ചെന്നൈയുടെ ബൗളിംഗ് പരിശീലകനായ ഡ്വയ്ന്‍ ബ്രാവോ. മുംബൈയുടെ ഇതിഹാസതാരവും സീസണിലെ ബാറ്റിംഗ് പരിശീലകനുമായ കിറോണ്‍ പൊള്ളാര്‍ഡിനൊപ്പമുള്ള സൗഹൃദസംഭാഷണത്തിനിടയിലാണ് ബ്രാവോ തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dwayne Bravo aka SIR Champion


എന്നാല്‍ മുംബൈ ഇന്ത്യന്‍സിനും ചെന്നൈയ്ക്കും അഞ്ച് ഐപിഎല്‍ കിരീടങ്ങളാണുള്ളതെന്ന് ബ്രാവോയെ പൊള്ളാര്‍ഡ് ഓര്‍മിപ്പിച്ചു. ഇതിന് ഉത്തരമായി ചെന്നൈയ്ക്ക് ചാമ്പ്യന്‍സ് ട്രോഫി കിരീടം കൂടിയുണ്ടെന്ന് ബ്രാവോ മറുപടി നല്‍കി. ചെന്നൈ 2 തവണ ഈ കിരീടം സ്വന്തമാക്കിയെന്നും മുംബൈയ്ക്ക് ഒരു തവണ മാത്രമെ ഇതിന് സാധിച്ചിട്ടുള്ളെന്നും ബ്രാവോ പറയുന്നു. ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ തനിക്ക് 17 കിരീടങ്ങളുണ്ടെന്നും പൊള്ളാര്‍ഡിന് 15 എണ്ണമെ ഉള്ളുവെന്നും ഇനി തനിക്കൊപ്പമെത്താന്‍ പൊള്ളാര്‍ഡിനാവില്ലെന്നും ബ്രാവോ പറയുന്നുണ്ട്.
 
അതിനാല്‍ തന്നെ ബ്രാവോ എന്ന് പറയുമ്പോള്‍ കുറച്ചെല്ലാം ബഹുമാനമാകാം എന്നും പറഞ്ഞാണ് ബ്രാവോ വീഡിയോ അവസാനിപ്പിക്കുന്നത്. ഐപിഎല്ലില്‍ ശത്രുക്കളാണെങ്കിലും കരിബീയന്‍ പ്രീമിയര്‍ ലീഗില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിന്റെ താരങ്ങളായിരുന്നു ബ്രാവോയും പൊള്ളാര്‍ഡും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രാര്‍ത്ഥനകള്‍ ഫലം കണ്ടു,ധോണിയുടെ ശസ്ത്രക്രിയ വിജയകരം