Select Your Language

Notifications

webdunia
webdunia
webdunia
webdunia

മടക്കം തോൽവിയോടെ, വിരമിക്കൽ പ്രഖ്യാപിച്ച് ഡ്വെയ്‌ൻ ബ്രാവോ

മടക്കം തോൽവിയോടെ, വിരമിക്കൽ പ്രഖ്യാപിച്ച് ഡ്വെയ്‌ൻ ബ്രാവോ
, വെള്ളി, 5 നവം‌ബര്‍ 2021 (12:55 IST)
ടി20 ലോകകപ്പിലെ തോൽവിയോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്ക‌ൽ പ്രഖ്യാപനം നടത്തി വിൻഡീസ് ഓൾറൗ‌ണ്ടർ ഡ്വെയ്‌ൻ ബ്രാവോ. ശ്രീലങ്കക്കെതിരെ ഇന്നലെ നടന്ന മത്സരത്തിൽ തോൽവി ഏറ്റുവാങ്ങിയതോടെയാണ് ബ്രാവോ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.
 
സമയം എത്തി എന്നാണ് എനിക്ക് തോന്നുന്നത്. 18 വർഷങ്ങൾ നീണ്ട നല്ല കരിയർ എനിക്ക് ലഭിച്ചു. ഇതിൽ ധാരാളം കയറ്റിറക്കങ്ങളുണ്ടായി. എന്നാൽ തിരിഞ്ഞ് നോക്കുമ്പോൾ ഞാൻ സംതൃപ്‌തനാണ്. ഇത്രയും നാൾ കരീബിയൻ ജനതയെ പ്രതിനിധീകരിക്കാൻ എനിക്ക് കഴിഞ്ഞു ബ്രാവോ പറഞ്ഞു. മൂന്ന് ഐസിസി കിരീടങ്ങൾ ഉയർത്താനായി എന്നത് അഭിമാനം പകരുന്നു ബ്രാവോ പറഞ്ഞു.
 
2006ൽ ന്യൂസിലൻഡിനെതിരെ ഓക്‌ലൻഡിലായിരുന്നു ബ്രാവോയുടെ അരങ്ങേറ്റം. ബാറ്റിങിനൊപ്പം ബൗളിങ്ങിലും തിളങ്ങിയ ബ്രാവോ വിൻ‌ഡീസ് ക്രിക്കറ്റിന്റെ അവിഭാജ്യഘടകമായിരുന്നു. ഡെത്ത് ഓവറുകളിലെ മികച്ച പ്രകടനം ഒരു മാച്ച് വിന്നർ എന്ന നിലയിലേക്ക് താരത്തെ ഉയർത്തി. 2012ലും 2016ലും ടി20 ലോകകപ്പ് കിരീടം ഉയർത്താൻ വിൻഡീസിനെ ഇത് സഹായിച്ചു. എന്നാൽ ഇത്തവണത്തെ ടി20 ലോകകപ്പിൽ പഴയ പ്രകടനങ്ങളുടെ നിഴലാവാനെ ബ്രാവോയ്ക്ക് സാധിച്ചുള്ളു. ഒടുക്കം ലോകചാമ്പ്യന്മാരായി വന്ന് ഗ്രൂപ്പ് ഘട്ടത്തിൽ തോറ്റ് കൊണ്ടാണ് ബ്രാവോ വിൻഡീസ് ജേഴ്‌സിയിലെ തന്റെ യാത്ര അവസാനിപ്പിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദ്യ കണ്ടുമുട്ടലില്‍ അനുഷ്‌കയെ ട്രോളി കോലി, അനുഷ്‌കയ്ക്ക് അത്ര പിടിച്ചില്ല; ഒടുവില്‍ സൗഹൃദമായി, പ്രണയമായി