Webdunia - Bharat's app for daily news and videos

Install App

ബുമ്ര എപ്പോഴും ടീമിനെ പറ്റി മാത്രം സംസാരിക്കുന്ന താരം, നായകനാക്കാൻ അവനേക്കാൾ മികച്ച ഓപ്ഷനില്ല: പുജാര

അഭിറാം മനോഹർ
ചൊവ്വ, 3 ഡിസം‌ബര്‍ 2024 (15:16 IST)
പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വമ്പന്‍ വിജയം സമ്മാനിച്ച ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ ജസ്പ്രീത് ബുമ്രയെ വാനോളം പുകഴ്ത്തി ഇന്ത്യന്‍ താരമായ ചേതേശ്വര്‍ പുജാര. ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ രോഹിത് ശര്‍മയുടെ അഭാവത്തിലായിരുന്നു ബുമ്ര നായകനായെത്തിയത്. എന്നാല്‍ ഇതിന്റെ പതര്‍ച്ചയൊന്നും കാണിക്കാതെയുള്ള നായകമികവാണ് ബുമ്ര പുറത്തെടുത്തത്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ദീര്‍ഘകാല നായകനാകാന്‍ ബുമ്രയ്ക്ക് സാധിക്കുമെന്നാണ് പുജാര വ്യക്തമാക്കുന്നത്.
 
 ഇന്ത്യയുടെ ദീര്‍ഘകാല നായകനായി മാറാന്‍ ബുമ്ര മികച്ച ഓപ്ഷനാണെന്ന് നിസംശയം പറയാം. ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് പരമ്പര കൈവിട്ട് തീര്‍ത്തും ബുദ്ധിമുട്ടേറിയ സാഹചര്യത്തിലാണ് ബുമ്ര ക്യാപ്റ്റന്‍സി ഏറ്റെടുത്തത്. എന്നാല്‍ ആ ഘട്ടത്തില്‍ പോലും ടീമില്‍ നിന്നും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ബുമ്രയ്ക്ക് സാധിച്ചു. ഇഎസ്പിഎന്‍ ക്രിക് ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പുജാര പറഞ്ഞു.
 
 ടീമിനെ അദ്ദേഹത്തിന് മികച്ച രീതിയില്‍ കൊണ്ടുപോകാന്‍ പറ്റുമെന്ന് ഞാന്‍ കരുതുന്നു. ബുമ്ര ഒരു ടീം മാനാണ്. ഒരിക്കല്‍ പോലും തന്നെ പറ്റി അദ്ദേഹം പറയുന്നത് കണ്ടിട്ടില്ല. ടീമിനെ പറ്റിയും സഹതാരങ്ങളെ പറ്റിയുമാണ് ബുമ്ര എപ്പോഴും സംസാരിച്ച് കണ്ടിട്ടുള്ളത്. പുജാര കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

Indian Women vs Australan Women: ഓസ്ട്രേലിയൻ വനിതാ ടീം ഇന്ത്യയിൽ, ഏകദിന പരമ്പരയ്ക്കുള്ള ഫിക്സ്ചർ പ്രഖ്യാപിച്ചു

ബൗളർമാരല്ലെ, ചോദിക്കാനും പറയാനും ആരുമില്ല, അയാളെ കോടിക്കണക്കിന് ആളുകൾക്ക് മുന്നിൽ അപഹാസ്യനാക്കി, പന്തിനെതിരെ അശ്വിൻ

മത്സരപരിചയമില്ലാത്തവരുടെ സംഘം, ഒപ്പം പ്രതികൂല സാഹചര്യവും, ഇംഗ്ലണ്ട് പര്യടനം ഇന്ത്യയ്ക്ക് കടുപ്പമാകുമെന്ന് വിക്രം റാത്തോഡ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിട്ടുവീഴ്ചയില്ല, വനിതാ ലോകകപ്പിലെ പാകിസ്ഥാൻ്റെ മത്സരങ്ങൾ ഇന്ത്യയിൽ നടക്കില്ല, പകരം കൊളംബോ വേദിയാകും

കോലിയ്ക്ക് വേണ്ടി വിജയിച്ചെ പറ്റു, ഫൈനൽ ജയിക്കും കപ്പും കൊണ്ടുപോകും: രജത് പാട്ടീധാർ

Royal Challengers bengaluru: ബൗളിംഗിൽ ഹേസൽവുഡ്, ബാറ്റിംഗിൽ ജിതേഷും കോലിയും പാട്ടീധാറും, പഞ്ചാബിന് കപ്പടിക്കുക എളുപ്പമല്ല

Punjab Kings: ശ്രേയസ് എന്ന നായകന്‍, അഹമ്മദാബാദിലെ പിച്ചും അനുകൂലം, ഫൈനലില്‍ പഞ്ചാബിന്റെ സാധ്യതകള്‍ എത്രമാത്രം

Royal Challengers Bengaluru: മോനെ കോലി, ആ കപ്പ് തൂക്ക്; ഡിവില്ലിയേഴ്‌സിന്റെ ആശംസ

അടുത്ത ലേഖനം
Show comments